Tuesday, August 22, 2017 Last Updated 3 Min 15 Sec ago English Edition
Todays E paper
Sunday 23 Jul 2017 12.01 PM

വിധവയായ ഈ സ്ത്രീ തന്റെ അഞ്ച് മാസമുള്ള പശുക്കുട്ടിക്ക് മെത്തയൊരുക്കുന്നതെന്തിന്?

uploads/news/2017/07/129984/cow.jpg

കംബോഡിയയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സെന്‍സേഷണലായ വാര്‍ത്തയാണ് അഞ്ച് മാസം പ്രായമുള്ള പശുക്കുട്ടിയുടേത്. അഞ്ച് മാസം പ്രായമുള്ള പശുക്കുട്ടിയെ വിധവയായ സ്ത്രീ കാണുന്നത് തന്റെ ഭര്‍ത്താവിന്റെ പുനര്‍ജന്മമായാണ്. കിം ഹാങ് എന്ന 74 കാരിയുടെ ഈ പശുക്കുട്ടിയെ കാണാന്‍ ഇപ്പോള്‍ ഇവരുടെ വീട്ടില്‍ ആളുകളുടെ തിക്കിത്തിക്കാണ്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്.

''ഞാന്‍ വിശ്വസിക്കുന്നത് ഈ പശുക്കുട്ടി എന്റെ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണെന്നാണ്. അദ്ദേഹം എന്നോടൊപ്പം ഇപ്പോഴും ജീവനോടെ ഇരിക്കുന്നു'' കിംഹാങിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചിലാണ് ഈ പശുക്കുട്ടി ജനിച്ചത്. പശുക്കുട്ടിക്ക് കിടക്കാന്‍ തടികൊണ്ട് കട്ടിലും നല്ല മെത്തയും തലയിണയുമൊക്കെ ഇവര്‍ ഒരുക്കിയിട്ടുണ്ട്. എവിടെ പോകുമ്പോഴും ഇവര്‍ ഈ പശുക്കുട്ടിയെയും കൂടെ കൂട്ടുന്നു. കംബോഡിയയിലെ 95% ബുദ്ധവിശ്വാസികളും മരിച്ചയാളുകള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഈ പശുക്കുട്ടിയെ തന്റെ ജീവനുള്ളിടത്തോളം കാലം നന്നായി പരിപാലിക്കുമെന്ന് കിം ഹാങ് പറയുന്നു.

Ads by Google
TRENDING NOW