Sunday, July 23, 2017 Last Updated 0 Min 12 Sec ago English Edition
Todays E paper
Sunday 23 Jul 2017 11.38 AM

വിനീതും റിനോയും ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം: അനസ് ജംഷദ്പൂര്‍ എഫ്‌സിക്കായി ബൂട്ടണിയും

ISL Draft, Vineeth and Rino, Anas Jamshedpur FC

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളി താരം അനസ് ഇടത്തൊടികയെ ജംഷദ്പൂര്‍ എഫ്‌സി സ്വന്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് അനസിനെ ടാറ്റ ടീമായ ജംഷദ്പൂര്‍ എഫ്‌സി സ്വന്തമാക്കിയത്. ഐ.എസ്.എല്‍ താരലേലത്തില്‍ ആദ്യ അവസരം ജംഷ്ഡ്പൂര്‍ എഫ്‌സിക്കായിരുന്നു.

അന്‌സ് ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ സാധ്യതയില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഐ ലീഗില്‍ മോഹന്‍ ബഗാന്റെ കളിക്കാരനായ അനസ് ഇടത്തൊടികയും ഇന്ത്യന്‍ താരം യൂജിന്‍സണ്‍ ലിംഗ്‌ദോയുമായിരുന്നു ഐഎസ്എല്‍ ഡ്രാഫ്റ്റിലെ വിലയേറിയ താരങ്ങള്‍.

അതേസമയം മലയാളി പ്രതിരോധ താരം റിനോ ആന്റോയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. 63 ലക്ഷം രൂപയ്ക്കാണ് റിനോയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഐസ്വാള്‍ എഫ്‌സിയുടെ യുവതാരം ലാല്‍റുതാരയേയും 25 ലക്ഷം രൂപയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് നേടി. ഡ്രാഫ്റ്റിലെ വിലയേറിയ താരമായ ലിങ്‌ദോയ്ക്കു വേണ്ടി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത സ്വന്തമാക്കി.

Ads by Google
Sunday 23 Jul 2017 11.38 AM
YOU MAY BE INTERESTED
TRENDING NOW