Monday, July 16, 2018 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 11.08 AM

മെഡിക്കല്‍ കോളജ് കോഴ വിവാദം അന്വേഷണം തലപ്പത്തേക്ക്; കുമ്മനത്തിന്റെ പിആര്‍ഒയെപറ്റി ഇന്റലിജന്‍സ് അന്വേഷണം

uploads/news/2017/07/129978/kummanam.jpg

കോട്ടയം: ബി.ജെ.പി നേതാക്കള്‍ ആരോപണവിധേയരായ കോഴ വിവാദത്തില്‍ കുമ്മനത്തിന്റെ പിആര്‍ഒയെപറ്റി കേന്ദ്ര അന്വേഷണം. കുമ്മനം രാജശേഖരന്റെ ഡല്‍ഹി പി.ആര്‍.ഒ സതീഷ് നായരെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ജന്മനാടായ തൊടുപുഴയില്‍നിന്ന് വിശദ വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. കുമ്മനത്തിന്റെ ഡല്‍ഹി പ്രതിനിധി പദവിയിലെത്തിയ ഇയാള്‍ക്ക് പാര്‍ട്ടിയുമായോ മറ്റു സംഘ് പരിവാര്‍ സംഘടനകളുമായോ ബന്ധമുണ്ടോ എന്നതടക്കം കാര്യങ്ങളാണ് ഇന്റലിജന്‍സ് അന്വേഷിച്ചതായാണ് സൂചനകള്‍.

റിപ്പോര്‍ട്ട് ചോര്‍ന്നത് മുരളീധരപക്ഷം മെന്നും ആരോപണമുയര്‍ന്നിരുന്നു. കോഴ ആരോപണത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ ബിജെപിയിലെ ഒരു വിഭാഗം ഉന്നയിച്ചതുകൂടി കണക്കിലെടുത്താണ് സതീഷിന്റെ രാഷ്ട്രീയബന്ധങ്ങള്‍ തിരയുന്നത്.

കമ്മീഷന് ശേഷം കോഴത്തുകയായ 5.6 കോടിയില്‍ അഞ്ചും ഇയാള്‍ ഡല്‍ഹിയില്‍ കൈപ്പറ്റിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ സാമ്പത്തീക ബന്ധങ്ങള്‍ തേടുന്നുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലും അന്വേഷണ സംഘം എത്തിയിരുന്നു. എന്നാല്‍ കുറേനാളായി ഇയാള്‍ നാട്ടിലെത്തിയിട്ട്. 2010ല്‍ മാതാവ് മരിച്ചപ്പോള്‍ വീട്ടിലെത്തിയശേഷം നാട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW