Wednesday, February 21, 2018 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 09.57 AM

ഇന്ന് 'സൂപ്പര്‍ സണ്‍ഡേ': മിഥാലിക്കും സംഘത്തിനും കിരീടത്തിലേയ്ക്ക് ഒരു വിജയദൂരം

Womens world cup, final, India v/s England

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഇന്ന് ആ 'സൂപ്പര്‍ സണ്‍ഡേ'. ഒരു കുലുക്കവുമില്ല മിഥാലിയും സംഘവും ആതിഥേയരെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. നിര്‍ണായക മത്സരങ്ങളിലെല്ലാം ടീമിനു രക്ഷക കവചമണിയാന്‍ ഒരാള്‍ എത്തിയിട്ടുണ്ട്. ഏറ്റവുമൊടിവില്‍ സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിതെ ഹര്‍മന്‍പ്രീത് കൗറിന്റെ ഒറ്റയാന്‍ പ്രകടനവും ഇന്ത്യന്‍ ടീമിനെ പ്രശസ്ദ്ധിയുടെ കൊടുമുടിയില്‍ എത്തിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രണ്ടുവട്ടം ലോകകപ്പിന്റെ ഫൈനലിലെത്തിച്ച ഒരേയൊരു ക്യാപ്റ്റനായ മിഥാലി ആത്മവിശ്വാസത്തിലാണ്. ഇംണ്ടിനെ തോല്‍പ്പിച്ച് ഈ ലോകകപ്പില്‍ അരങ്ങേറിയ ഇന്ത്യയ്ക്ക് ഫൈനലില്‍ നേരിടേണ്ടതും അതേ എതിരാളിയെ തന്നെ.

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ വീണ്ടും ഫൈനലിലെത്തിയപ്പോളും ടീമിന്റെ അമരത്ത് മിഥാലി തന്നെയാണ്. മഴ സൂപ്പര്‍ സണ്‍ഡേയെ ചതിക്കുമോ എന്ന സംശയ നിഴലിലാണ് ലോര്‍ഡ്‌സ്.

സാധ്യത ടീം: ഇന്ത്യ- പൂനം റാവത്ത്, സ്മൃതി മന്ദാന, മിഥാലി രാജ്, ഹര്‍മന്‍പ്രീത്, ദീപ്തി ശര്‍മ്മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, സുഷമ വര്‍മ, ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്ക്വാദ്, പൂനം യാദവ്.

ഇംണ്ട്: ലോറന്‍ വിന്‍ഫീല്‍ഡ്, താമി ബ്യൂമോണ്ട്, ഹെതര്‍ നൈറ്റ്(ക്യാപ്റ്റന്‍), സാറ ടെയ്‌ലര്‍, നതാലി സ്‌കൈവര്‍, ഫ്രാന്‍ വില്‍സണ്‍, കാതറിന്‍ ബ്രണ്ട്, ജെന്നി ഗണ്‍, ലോറ മാര്‍ഷ്, അന്യ ഷുബ്‌സോള്‍, അലക്‌സ് ഹാര്‍ട്‌ലി.

Ads by Google
Sunday 23 Jul 2017 09.57 AM
YOU MAY BE INTERESTED
TRENDING NOW