Wednesday, July 18, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 07.39 AM

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

Uzhavoor Vijayan

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു.

രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. 10 മണിയോടെ ആശുപത്രിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ 12 മണിയോടെ ഉണ്ടാകും.

കോട്ടയം ജില്ലയിലെ കുറച്ചിത്താനത്താണ് വിജയന്‍ ജനിച്ചത്. നര്‍മ്മം കലര്‍ത്തിയുളള തന്റെ സ്വതസിദ്ധമായ ശൈലിയിലുളള പ്രസംഗത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു ഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസിലൂടെ രാഷ്ടീയത്തില്‍ ഹരിശ്രീ കുറിച്ച അദ്ദേഹം പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസ്സിലും തുടര്‍ന്ന് ശരത്ത് പവാറിന്റെ എന്‍സിപിയിലും എത്തുകയായിരുന്നു.

2001ല്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. മലീനികരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേതൃത്വത്തെക്കുറിച്ചുളള തര്‍ക്കങ്ങള്‍ എന്‍സിപിയില്‍ ഉടലെടുക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗവുമുണ്ടായിരിക്കുന്നത്.

മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, ടി.പി.പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

വ്യത്യസ്ഥമായ ശൈലി നിര്‍മ്മിച്ചുകൊണ്ടുവന്നയാളാണ് ഉഴവൂര്‍ എന്ന് നിസ്സംശയം പറയാം. പിണറായി വിജയനും വൈക്കം വിശ്വനും അടങ്ങുന്ന സദസിനെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW