Sunday, October 22, 2017 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 03.07 AM

പ്രേഷിതപ്രവര്‍ത്തനത്തിന്‌ അല്‍ഫോന്‍സാമ്മ ഊര്‍ജം പകര്‍ന്നു: മാര്‍ റാഫേല്‍ തട്ടില്‍

uploads/news/2017/07/129963/re6.jpg

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനജീവിതം പ്രേഷിതപ്രവര്‍ത്തനത്തിന്‌ ഊര്‍ജ്‌ജം പകര്‍ന്നുവെന്ന്‌ തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍റാഫേല്‍ തട്ടില്‍. അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച്‌ വി.അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌.
വി.അല്‍ഫോന്‍സായുടെ ലളിതജീവിതവും സഹനമനോഭാവവും ജീവിതവിശുദ്ധിയും അനേകായിരം യുവജനങ്ങളെ സ്വാധീനിച്ചു. ഏറെപ്പേര്‍ വൈദികരായും കന്യാസ്‌ത്രീകളായും അത്മായപ്രേഷിതരായും രംഗത്തുവന്നു.
വലിയ പ്രേഷിതമുന്നേറ്റത്തിന്‌ ചുക്കാന്‍ പിടിച്ച മിഷന്‍ലീഗ്‌ സംഘടനയ്‌ക്ക്‌ അല്‍ഫോന്‍സാമ്മയുടെ ഉപദേശങ്ങളും പ്രാര്‍ത്ഥനയും ലഭിച്ചു.മലയാളികളായ പ്രവാസികള്‍ അല്‍ഫോന്‍സാ ഭക്‌തരാണ്‌. അവരുടെ ഹൃദയത്തില്‍ അല്‍ഫോന്‍സാമ്മയ്‌ക്ക്‌ മുഖ്യസ്‌ഥാനമുണ്ട്‌.
വിശ്വാസികളെല്ലാവരും വി. അല്‍ഫോന്‍സാമ്മയുടെ മാതൃക അനുകരിക്കണമെന്നും താന്‍ അല്‍ഫോന്‍സാമ്മയുടെ വലിയ ഭക്‌തനാണെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 23 Jul 2017 03.07 AM
YOU MAY BE INTERESTED
TRENDING NOW