Monday, July 16, 2018 Last Updated 13 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.47 AM

ദിലീപിനെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ അന്വേഷണം ആരംഭിച്ചു

uploads/news/2017/07/129960/k3.jpg

കൊച്ചി: നടന്‍ ദിലീപിനെതിരേ ഫെമാ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പോലീസ്‌ ശേഖരിച്ചു കൈമാറിയ രേഖകളുടെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസാണ്‌ ദിലീപിന്റെ സ്വത്തുവിവരങ്ങളുടെ പരിശോധന തുടങ്ങിയിരിക്കുന്നത്‌. കൊച്ചി നഗരത്തില്‍മാത്രം 35 ഇടങ്ങളില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന വസ്‌തു ഇടപാടുകള്‍ അടുത്തകാലത്ത്‌ നടത്തിയതിന്റെ രേഖകള്‍ പോലീസ്‌ പിടിച്ചെടുത്തിരുന്നു. ചില വിദേശ അക്കൗണ്ടുകള്‍ വഴി ദിലീപിനു കേരളത്തിലേക്കു പണമെത്തിയതിന്റെ ഉറവിടവുമാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ പരിശോധിക്കുന്നത്‌. വിദേശ അക്കൗണ്ടുകള്‍ വഴി ദിലീപിന്‌ കേരളത്തിലേക്ക്‌ പണമെത്തിയതില്‍ ചില സംശയങ്ങളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ വൃത്തങ്ങള്‍ പറഞ്ഞു. ദിലീപിന്റെ വിദേശത്തുള്ള ഒരടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. വര്‍ഷങ്ങളായി വിദേശത്തുള്ള ഇയാള്‍ക്കു കോടിക്കണക്കിനു രൂപ രാജ്യത്തെത്തിക്കാനും ഇടപാടുകള്‍ നടത്താനും കെല്‍പ്പില്ലെന്നാണ്‌ പ്രാഥമിക നിഗമനം.
നടിയെ ആക്രമിച്ച കേസിലെ പോലീസ്‌ അന്വേഷണങ്ങള്‍ക്കുശേഷം ദിലീപിനു മേല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ പിടിമുറുക്കുമെന്നാണു വിവരം.

Ads by Google
Sunday 23 Jul 2017 02.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW