Monday, October 23, 2017 Last Updated 41 Min 9 Sec ago English Edition
Todays E paper
Ads by Google
കെ. സുജിത്ത്‌
Sunday 23 Jul 2017 02.47 AM

കേന്ദ്ര സര്‍വകലാശാലയില്‍ ജാതിമറ : പട്ടികജാതിക്കാര്‍ക്കു പ്രത്യേക ഹോസ്‌റ്റല്‍

Caste discrimination

കണ്ണൂര്‍: ജാതി വേര്‍തിരിവ്‌ അംഗീകരിച്ച്‌ കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ പട്ടികജാതിക്കാര്‍ക്ക്‌ പ്രത്യേക ഹോസ്‌റ്റല്‍ പണിയുന്നു.
പട്ടികജാതി- വര്‍ഗ മേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനമുണ്ടെങ്കിലും ഇവിടങ്ങളില്‍ മറ്റു വിഭാഗത്തില്‍പ്പെട്ട കുട്ടികളില്ലാത്തതിനാല്‍ അവഗണനയുടെയും ഒറ്റപ്പെടലിന്റെയും പ്രശ്‌നം വിരളമാണ്‌.

എന്നാല്‍, ഒരേ കാമ്പസില്‍ ജാതിമതില്‍ തിരിച്ച്‌ ഹോസ്‌റ്റല്‍ പണിയുമ്പോഴുണ്ടാകുന്ന സാമൂഹികപ്രശ്‌നം പരിഗണിക്കാതെയാണ്‌ ഇതിന്‌ അനുമതി നല്‍കിയിരിക്കുന്നത്‌. കേരളം പോലുള്ള സംസ്‌ഥാനത്ത്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക്‌ എത്തിച്ചേരുന്ന ദുര്‍ബല വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ ഇത്‌ കടുത്ത മാനസികആഘാതമുണ്ടാക്കിയേക്കും. പട്ടിക വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിനു സംസ്‌ഥാനത്ത്‌ നടപ്പാക്കുന്ന പദ്ധതികളെയും ഇതു ബാധിക്കാനിടയുണ്ട്‌. ഒരേ കാമ്പസിനകത്ത്‌ വേര്‍തിരിവ്‌ സൃഷ്‌ടിക്കാതെ ദുര്‍ബലവിഭാഗങ്ങളെ വിദ്യാഭ്യാസ മേഖലയില്‍ ശാക്‌തീരിക്കുന്നതിന്‌ ഇന്നത വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള സ്‌ഥാപനങ്ങള്‍ എസ്‌.സി.എസ്‌.ടി കോര്‍പ്പറേഷന്റെ കീഴില്‍ സ്‌ഥാപിക്കുകയോ. എം.ആര്‍.എസ്‌.

മോഡലില്‍ കോളജുകള്‍, പ്രഫഷണ്‍ വിദ്യാഭ്യാസത്തിന്‌ മെഡിക്കല്‍,എന്‍ജിനീയറിങ്‌ കോളജുകള്‍ എന്നിവ സ്‌ഥാപിക്കുകയോ ആണു ചെയ്യേണ്ടതെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. പി.ജി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായി 628 പേരും രണ്ടാംവര്‍ഷത്തില്‍ 441 പേരും പി.എച്ച്‌.ഡി. പഠിതാക്കളായി 242 പേരുമാണ്‌ കാമ്പസിലുള്ളത്‌. 638 പേര്‍ക്കാണ്‌ ഹോസ്‌റ്റല്‍ സൗകര്യമുള്ളത്‌. ഇനി 170 പെണ്‍കുട്ടികളുടെയും 47 ആണ്‍കുട്ടികളുടെയും ഹോസ്‌റ്റല്‍ സൗകര്യത്തിനായുള്ള അപേക്ഷകള്‍ ബാക്കിയുണ്ട്‌. ഹോസ്‌റ്റല്‍ സൗകര്യത്തിന്റെ അപര്യാപ്‌തത മൂലം സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിേഷധം നടക്കുകയാണ്‌.

ഇതിനിടെയാണ്‌ പട്ടിക ജാതി വിഭാഗത്തിന്റേതടക്കം മൂന്നു ഹോസ്‌റ്റലുകള്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്‌. നിര്‍മാണം പൂര്‍ത്തിയായാല്‍ 300 പേരെ കൂടി താമസിപ്പിക്കാനാകുമെന്നാണ്‌ സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം.

Ads by Google
Advertisement
കെ. സുജിത്ത്‌
Sunday 23 Jul 2017 02.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW