Tuesday, October 17, 2017 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.47 AM

പോലീസ്‌ സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കണമെന്നു ഡി.ജി.പി.

uploads/news/2017/07/129954/k6.jpg

തൊടുപുഴ: പോലീസ്‌ സ്‌റ്റേഷനുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ സര്‍ക്കുലര്‍.
തൊടുപുഴ ജനമൈത്രി പോലീസ്‌ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തൊണ്ടി മുതലായി പിടിച്ചെടുത്ത വാഹനങ്ങളും മറ്റും കാടുകയറി കൊതുകു വളരാനുള്ള സാഹചര്യമൊരുക്കുന്നുവെന്ന "മംഗളം" വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഡി.ജി.പിയുടെ ഇടപെടല്‍.
സ്‌റ്റേഷന്‍ പരിസരം ഉടന്‍ ശുചീകരിക്കണമെന്നാണ്‌ ഉത്തരവ്‌. എല്ലാ റേഞ്ച്‌ ഐ.ജി.മാര്‍ക്കും എ.ഡി.ജി.പിമാര്‍ക്കും ജില്ലാ പോലീസ്‌ മേധാവികള്‍ക്കും ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കി.
കഴിഞ്ഞ ജൂലൈ നാലു മുതല്‍ മൂന്നു ദിവസം സംസ്‌ഥാന വ്യാപകമായി പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ചില സ്‌റ്റേഷനുകളില്‍ തൊണ്ടി മുതലായി പിടിച്ചെടുത്ത വാഹനങ്ങള്‍, ബാരലുകള്‍ തുടങ്ങിയവ കാടുകയറി കൊതുകു വളരാന്‍ സാഹചര്യം സൃഷ്‌ടിച്ചിരുന്നു.
ഇതു ശുചിയാക്കാതെ പോലീസുകാര്‍ മറ്റുള്ള സ്‌ഥലങ്ങള്‍ വൃത്തിയാക്കുന്നത്‌ ചൂണ്ടിക്കാട്ടി മംഗളം വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ നടപടി.
പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും സ്‌റ്റേഷന്‍ കോമ്പൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന പിടിച്ചെടുത്ത വാഹനങ്ങളിലും പരിസരങ്ങളിലും കാട്‌ പിടിച്ചോ വെള്ളം കെട്ടിക്കിടന്നോ കൊതുകു വളരാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ എല്ലാ എസ്‌.എച്ച്‌.ഒമാര്‍ക്കും നിര്‍ദേശം നല്‍കേണ്ടതാണെന്നും ഇത്‌ സി.ഐ, ഡിവൈ.എസ്‌.പി. എന്നിവര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

ജി.കെ. വിവേക്‌

Ads by Google
Advertisement
Sunday 23 Jul 2017 02.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW