Sunday, July 22, 2018 Last Updated 23 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.43 AM

5400 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്നു കേന്ദ്രമന്ത്രി

uploads/news/2017/07/129936/d2.jpg

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെത്തുടര്‍ന്ന്‌ ആദായനികുതിവകുപ്പ്‌ നടത്തിയ പരിശോധനയില്‍ 5,400 കോടിയിലേറെ രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ധനകാര്യസഹമന്ത്രി അര്‍ജുന്‍ റാംമേഘ്‌വാള്‍ ലോക്‌സഭയില്‍ വ്യക്‌തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2016 നവംബര്‍ മുതല്‍ കഴിഞ്ഞ ജനുവരി 10 വരെ 1100 സര്‍വേകളും പരിശോധനയും ആദായനികുതി വകുപ്പ്‌ നടത്തി. സംശയകരമായി ഉയര്‍ന്നതുക നിക്ഷേപിച്ചത്‌ സംബന്ധിച്ച്‌ 5100 പേര്‍ക്ക്‌ പരിശോധനാ നോട്ടീസ്‌ നല്‍കി.
513 കോടിരൂപയുടെ കറന്‍സി ഉള്‍പ്പെടെ 600 കോടി രൂപ പിടിച്ചെടുത്തതായും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ മന്ത്രി അറിയിച്ചു. പുതിയ കറന്‍സി 110 കോടിരൂപയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
ജനുവരി 31 ന്‌ ആരംഭിച്ച ഓപ്പറേഷന്‍ക്ലീന്‍ മണിയുടെ ഭാഗമായി ആദായനികുതി വിവരങ്ങളും പണമിടപാടുകളും തമ്മില്‍ പൊരുത്തപ്പെടാത്ത 18 ലക്ഷം പേരെ കണ്ടെത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഫലമായി 9.27 പേരുടെ 13.33 ലക്ഷം അക്കൗണ്ടുകളിലെ 2.89 ലക്ഷം കോടി രൂപയുടെ വിവരങ്ങള്‍ ശേഖരിച്ചു. ഓണ്‍ലൈന്‍ പരിശോധനയിലൂടെ 5.56 ലക്ഷം പുതിയ കേസുകളും കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 2016 നവംബര്‍ ഒന്‍പതു മുതല്‍ കഴിഞ്ഞ 14 വരെ 11,24,04,980 രൂപ മൂല്യമുള്ള കള്ളനോട്ടുകള്‍ സംബന്ധിച്ച്‌ 1,57,818 കേസുകള്‍ സംസ്‌ഥാനത്തും കേന്ദ്രഭരണപ്രദേശങ്ങളിലും രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതായും നാഷണല്‍ ക്രൈംെറക്കോഡ്‌ ബ്യൂറോ രജിസ്‌റ്റര്‍ പ്രകാരംചെയ്‌തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Ads by Google
Sunday 23 Jul 2017 02.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW