Sunday, December 17, 2017 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.42 AM

രാഷ്‌ട്രപതിഭവനില്‍ ഉദ്യോഗസ്‌ഥ തലത്തില്‍ അഴിച്ചുപണി

ന്യൂഡല്‍ഹി: രാംനാഥ്‌ കോവിന്ദ്‌ പുതിയ രാഷ്‌ട്രപതിയായി ചൊവ്വാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ രാഷ്‌ട്രപതി ഭവനിലെ ഉദ്യോഗസ്‌ഥതലത്തില്‍ അഴിച്ചുപണി. ഹരിയാന കേഡറില്‍ നിന്നുള്ള 1978 ബാച്ച്‌ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥനായ സഞ്‌ജയ്‌ കോത്താരിയാണ്‌ രാഷ്‌ട്രപതിയുടെ പുതിയ സെക്രട്ടറി.
പബ്ലിക്‌ എന്റര്‍പ്രൈസസ്‌ സെലക്‌ഷന്‍ ബോര്‍ഡ്‌ ചെയര്‍മാനായി സേവനമനുഷ്‌ഠിക്കുകയായിരുന്ന സഞ്‌ജയ്‌ കോത്താരി 2016 ജൂണിലാണ്‌ സര്‍വ്വീസില്‍ നിന്നു വിരമിച്ചത്‌. 2016 നവംബറിലാണ്‌ പബ്ലിക്‌ എന്റര്‍പ്രൈസസ്‌ സെലക്‌ഷന്‍ ബോര്‍ഡ്‌ ചെയര്‍മാനായി അദ്ദേഹം നിയമിതനായത്‌. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അശോക്‌ മാലിക്‌ ആണ്‌ രാഷ്‌ട്രപതി ഭവനിലെ പ്രസ്‌ സെക്രട്ടറി. രണ്ടുവര്‍ഷത്തേക്കാണ്‌ നിയമനം. കേന്ദ്ര ഉദ്യോഗസ്‌ഥകാര്യമന്ത്രാലയമാണ്‌ ഇവരുടെ നിയമനകാര്യം ഔദ്യോഗികമായി അറിയിച്ചത്‌.
മലയാളിയായ വേണു രാജാമണിയുടെ പകരക്കാരനായാണ്‌ അശോക്‌ മാലിക്കിന്റെ നിയമനം. റിലയന്‍സിനു കീഴിലുള്ള ചിന്താസ്‌ഥാപനമായ ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ മുന്‍ മേധാവിയായിരുന്ന അശോക്‌ മാലിക്‌ പ്രമുഖ കോളമിസ്‌റ്റ്‌ കൂടിയാണ്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യാ ടുഡേ, ടെലഗ്രാഫ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിനോക്കിയിട്ടുണ്ട്‌. ഗുജറാത്ത്‌ കേഡറില്‍ നിന്നുള്ള 1988 ബാച്ച്‌ ഐ.എ.എസ്‌. ഓഫിസറും മുതിര്‍ന്ന വനം വകുപ്പ്‌ ഉദ്യോഗസ്‌ഥനുമായ ഭരത്‌ ലാലാണ്‌ ജോയിന്റ്‌ സെക്രട്ടറി.

Ads by Google
Sunday 23 Jul 2017 02.42 AM
YOU MAY BE INTERESTED
TRENDING NOW