Sunday, July 23, 2017 Last Updated 8 Min 31 Sec ago English Edition
Todays E paper
Sunday 23 Jul 2017 02.36 AM

പനാമ കേസ്‌: ഷഹബാസിനെ പ്രധാനമന്ത്രിയാക്കാന്‍ നീക്കം

ഇസ്ലാമാബാദ്‌: പനാമാ ഗേറ്റ്‌ കേസില്‍ സുപ്രീംകോടതിയില്‍നിന്നു പ്രതികൂല വിധിയുണ്ടായാല്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ രാജിവയ്‌ക്കും.
സഹോദരനും പഞ്ചാബ്‌ മുഖ്യമന്ത്രിയുമായ ഷഹബാസിനെ പ്രധാനമന്ത്രിയാക്കാനാണു നീക്കം.
എന്നാല്‍ ഷഹബാസ്‌, പാക്‌ പാര്‍ലമെന്റ്‌ അംഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന്‌ ഉടന്‍ ചുമതലയേല്‍ക്കാനാകില്ല. പ്രതിരോധമന്ത്രി ഖ്വാജ അസിഫിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാനും പാകിസ്‌താന്‍ മുസ്ലിംലീഗ്‌(എന്‍) തീരുമാനിച്ചു. ഷഹബാസ്‌ തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കും. നവാസ്‌ ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. പ്രധാനമന്ത്രി നവാസ്‌ ഷെരീഫും കുടുംബവും അഴിമതിയിലൂടെ കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുവകകള്‍ സ്വന്തമാക്കിയെന്ന പനാമരേഖ വെളിപ്പെടുത്തലാണു പാക്‌ രാഷ്‌ട്രീയത്തില്‍ വിവാദമാകുന്നത്‌. കേസില്‍ പാകിസ്‌താന്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. വിധി എന്നുണ്ടാകുമെന്നു കോടതി പ്രഖ്യാപിച്ചിട്ടില്ല.
സ്വത്തുവകകള്‍ മറച്ചുവയ്‌ക്കുകയും മക്കളുടെ വിദേശ ബിസിനസുകള്‍ക്കുള്ള പണത്തിന്റെ ഉറവിടം വ്യക്‌തമാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നവാസിനെ പ്രധാനമന്ത്രിപദത്തില്‍നിന്നു പുറത്താക്കി വിചാരണയ്‌ക്ക്‌ ഉത്തരവിടണമെന്നാണു ഹര്‍ജിക്കാരുടെ വാദം.

Ads by Google
Sunday 23 Jul 2017 02.36 AM
YOU MAY BE INTERESTED
TRENDING NOW