Friday, October 20, 2017 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.36 AM

റഷ്യയുടെ നക്ഷത്രത്തെ ആരും "കാണുന്നില്ല"

മോസ്‌കോ: സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്ത്‌ ഏറ്റവും പ്രകാശം തൂകുന്ന വസ്‌തുവിനെ സൃഷ്‌ടിക്കാനുള്ള റഷ്യയുടെ നീക്കത്തിനു തിരിച്ചടി.
റഷ്യയുടെ ഉപഗ്രഹം മായക്‌ വിജയകരമായി ഭ്രമണപഥത്തിലെത്തിയെങ്കിലും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. മായകിന്റെ സ്‌ഥാനം സംബന്ധിച്ചു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും പുറത്തുവിട്ടെങ്കിലും അതും പ്രവര്‍ത്തിക്കുന്നില്ല. ഭൂമിയില്‍നിന്ന്‌ 600 കിലോമീറ്റര്‍ ഉയരത്തിലാണു ഉപഗ്രഹത്തിന്റെ സ്‌ഥാനമെന്നാണ്‌ അവകാശവാദം. 16 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള പ്രതലം സൂര്യപ്രകാശം ഭൂമിയിലേക്കു പ്രതിഫലിപ്പിക്കുമെന്നായിരുന്നു കണക്കൂകൂട്ടല്‍. മായകിനെ കാണാന്‍ ശ്രമിച്ച വാനനിരീക്ഷകര്‍ക്കും നിരാശയായിരുന്നു ഫലം.

Ads by Google
Advertisement
Sunday 23 Jul 2017 02.36 AM
YOU MAY BE INTERESTED
TRENDING NOW