Monday, July 16, 2018 Last Updated 33 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.36 AM

ഡോക്ലാം സംഘര്‍ഷം: ഡോവലിന്റെ സന്ദര്‍ശനം നിര്‍ണായകമെന്ന്‌ ചൈനീസ്‌ നിരീക്ഷകന്‍

ബെയ്‌ജിങ്‌: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലിന്റെ ബെയ്‌ജിങ്‌ സന്ദര്‍ശനത്തോടെ ഡോക്ലാമിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിന്‌ അയവുവന്നേക്കുമെന്നു ചൈനീസ്‌ നിരീക്ഷകന്‍.
ബ്രിക്‌സ്‌ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനാണ്‌ ഡോവല്‍ എത്തുന്നത്‌. ചൈനീസ്‌ സുരക്ഷാ ഉപദേഷ്‌ടാവ്‌ യാങ്‌ ജിയേച്ചിയുടെ അധ്യക്ഷതയില്‍ 27,28 തിയതികളിലാണു യോഗം. ഈ വര്‍ഷം നടക്കുന്ന ബ്രിക്‌സ്‌ ഉച്ചകോടിക്കു മുന്നോടിയായി നടക്കുന്ന കൂടിക്കാഴ്‌ചകളുടെ ഭാഗമായാണ്‌ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ ഒത്തുചേരുന്നത്‌.
സംഘര്‍ഷാവസ്‌ഥ ഒഴിവാക്കാനുള്ള സുവര്‍ണാവസരമാണ്‌ ഡോവലിന്റെ സന്ദര്‍ശനമെന്നു ചൈന റിഫോം ഫോറത്തിലെ ഗവേഷകനായ മാ ജിയാലി പറഞ്ഞു. ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ ദ ഗ്ലോബല്‍ ടൈംസിലാണ്‌ ജിയാലിയുടെ നിരീക്ഷണം. പാര്‍ട്ടിയുടെ നിലപാടാണു ഇതില്‍ വരാറുള്ളത്‌.
സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഗ്ലോബല്‍ ടൈംസ്‌ സ്വീകരിച്ചിന്നത്‌.

Ads by Google
Sunday 23 Jul 2017 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW