Monday, December 18, 2017 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.36 AM

പുതിയ ക്യാന്‍സര്‍ ഔഷധം: കഴിച്ചാല്‍ നരച്ച മുടി കറുക്കും

uploads/news/2017/07/129915/in2.jpg

മാഡ്രിഡ്‌: ക്യാന്‍സറിനുള്ള പുതിയ ചികിത്സാരീതി ഇമ്യൂണോതെറാപ്പി ഗവേഷര്‍ക്കിടെ ചര്‍ച്ചയാകുന്നു.
സാധാരണ ക്യാന്‍സര്‍ ഔഷധങ്ങള്‍ മുടി പൊഴിച്ചിലിനു കാരണമാകുന്നെങ്കില്‍, ഇമ്യൂണോതെറാപ്പിയുടെ പാര്‍ശഫലങ്ങളിലൊന്നു ശാസ്‌ത്രജ്‌ഞരെ ഞെട്ടിച്ചു. പുതിയ മരുന്ന്‌ കഴിച്ച 70 വയസിനു മുകളില്‍ പ്രായമുള്ളവരുടെയും മുടി കറുത്തു. പലരിലും ആരോഗ്യമുള്ള നരയേല്‍ക്കാത്ത മുടി കിളിര്‍ത്തു. മുടിയുടെ നിറംമാറ്റത്തിന്റെ കാരണം വ്യക്‌തമല്ലെന്നു ബാര്‍സലോണ ഓട്ടോണമസ്‌ സര്‍വകലാശാലയിലെ ഡോ. നോലി റിബേര അറിയിച്ചു.
ശ്വാസകോശാര്‍ബുദം ബാധിച്ച 14 പേരിലും മുടിയില്‍ നിറംമാറ്റം കണ്ടു. മുടിയുടെ നിറംമാറ്റത്തിന്റെ പേരില്‍ ക്യാന്‍സര്‍ ഇല്ലാത്തവര്‍ അത്‌ ഉപയോഗിക്കരുതെന്നു ഡോ. ജൂണേ റോബിന്‍സണ്‍ മുന്നറിയിപ്പ്‌ നല്‍കി. 2013 ല്‍ 91 വയസുകാരിയുടെ മുടിയുടെ നിറം ക്യാന്‍സര്‍ ചികിത്സയ്‌ക്കിടെ മാറിയത്‌ ചര്‍ച്ചയായിരുന്നു.

Ads by Google
Sunday 23 Jul 2017 02.36 AM
YOU MAY BE INTERESTED
TRENDING NOW