Monday, October 23, 2017 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.36 AM

ഇത്ര വലുതായിട്ടു നാം കാണാത്തതെന്തേ?രണ്ടു ടണ്‍ ഭാരമുള്ള മീന്‍ ഇനത്തെ കണ്ടെത്തി

uploads/news/2017/07/129914/in1.jpg

സിഡ്‌നി: രണ്ട്‌ ടണ്‍ ഭാരമുള്ള പുതിയ നക്ഷത്രമത്സ്യഇനത്തെ കണ്ടെത്തി. ഹുഡ്‌വിങ്കര്‍ സണ്‍ഫിഷ്‌(മോള്‍ ടെക്‌റ്റ) മത്സ്യ ഇനത്തെയാണു കണ്ടെത്തിയത്‌. ഓസ്‌ട്രേലിയന്‍ ഗവേഷക വിദ്യാര്‍ഥി മരിയാനെ നൈഗഡ്‌ ആണു മീനിനത്തെ തിരിച്ചറിഞ്ഞത്‌. പെര്‍ത്ത്‌ മര്‍ഡോക്‌ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ മരിയാനെ, ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക്‌ സമുദ്രത്തിലും നടത്തിയ നിരീക്ഷണത്തിനൊടുവിലാണു മീനിനത്തെ കണ്ടെത്തിയത്‌. 150 സ്‌റ്റാര്‍ ഫിഷ്‌ ഇനത്തില്‍നിന്നാണു ഹുഡ്‌വിങ്കറിനെ വേര്‍തിരിച്ചത്‌. മീന്റെ ചിത്രം ഇന്റര്‍നെറ്റില്‍ അവര്‍ പോസ്‌റ്റ്‌ ചെയ്‌തു. പീന്നീടാണു അപൂര്‍വ മത്സ്യമാണു മരിയാനെയുടെ പിടിയിലായതെന്നു തിരിച്ചറിഞ്ഞത്‌.
സാധാരണ മനുഷ്യശ്രദ്ധയെത്താത്ത സമുദ്രഭാഗങ്ങളിലാണു ഈ നക്ഷത്രമത്സ്യം കാണപ്പെടുന്നതെന്ന്‌ അവര്‍ പറഞ്ഞു. 14 അടി നീളമുള്ള മീനിന്‌ 2,270 കിലോഗ്രാം വരെ ഭാരമുണ്ട്‌.
അസ്‌ഥികോശങ്ങളുള്ള ഏറ്റവും വലിയ മീനാണു ഹുഡ്‌വിങ്കര്‍. ഇവരെ പലരും സ്രാവായി തെറ്റിദ്ധരിക്കാറുണ്ട്‌. ഒരിക്കലും വായടയ്‌ക്കാന്‍ ഈ മത്സ്യത്തിനു കഴിയില്ല.

Ads by Google
Advertisement
Sunday 23 Jul 2017 02.36 AM
YOU MAY BE INTERESTED
TRENDING NOW