Tuesday, October 17, 2017 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.28 AM

ബന്ധുവിനെ കൊല്ലാനെത്തിയ 'ചാവേര്‍' സ്‌ഫോടകവസ്‌തു പൊട്ടി മരിച്ചു

bomb explosion

മലപ്പുറം: കുടുംബവഴക്കിനെത്തുടര്‍ന്ന്‌ ബന്ധുവിനെ കൊല്ലാന്‍ ചാവേറായി എത്തിയയാള്‍ സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചു മരിച്ചു. ഏമങ്ങാട്‌ ചേനപ്പടി സലീ(63)മാണു മരിച്ചത്‌. ബന്ധു തണ്ടുപാറക്കല്‍ ശറഫുദ്ദീന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കാളികാവ്‌ വണ്ടൂര്‍ വാണിയമ്പലം പെട്രോള്‍ പമ്പിന്‌ മുന്‍വശത്തെ വര്‍ക്ക്‌ഷോപ്പില്‍ ഇന്നലെ രാവിലെ ഒമ്പതുമണിക്കാണ്‌ സംഭവം. സലിമിന്റെ ഭാര്യ അയിശയുടെ ബന്ധുവാണ്‌ ശറഫുദ്ദീന്‍.

പാറ പൊട്ടിക്കാനുപയോഗിക്കുന്ന ജലാറ്റിന്‍ സ്‌റ്റിക്കും ഡിറ്റണേറ്ററും ശരീരത്തില്‍ കെട്ടിവെച്ചാണു സലീം, ശറഫുദ്ദീന്റെ വര്‍ക്ക്‌ഷോപ്പിലെത്തിയത്‌. ആദ്യം കത്തിയെടുത്ത്‌ ശറഫുദ്ദീനെ കുത്താന്‍ ശ്രമിച്ചു. ഇതു തടഞ്ഞപ്പോഴാണ്‌ ശറഫുദ്ദീന്‌ പരിക്കേറ്റത്‌. ബഹളം കേട്ട്‌ തൊട്ടടുത്ത കടയില്‍നിന്നും ജീവനക്കാര്‍ ഓടിയെത്തിയപ്പോള്‍ സലിം ശറഫുദ്ദീനെ ബലമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്നാണു കണ്ടത്‌. ശറഫുദ്ദീനെ വിടുവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സലീമിന്റെ ശരീരത്തില്‍നിന്നും പുക ഉയരുന്നത്‌ കണ്ട ജീവനക്കാര്‍ ഓടി. നിമിഷങ്ങള്‍ക്കകം ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു .ശരീരഭാഗങ്ങള്‍ മുഴുവന്‍ ചിതറി.

ബത്തേരി സ്വദേശിയായ സലീം മുപ്പത്‌ വര്‍ഷമായി ഏമങ്ങാട്ടിലാണു താമസം. മതം മാറിയാണു തണ്ടുപാറയ്‌ക്കല്‍ അയിശയെ വിവാഹം ചെയ്‌തത്‌. മൂന്നു മക്കളുണ്ട്‌. അഞ്ചു വര്‍ഷത്തോളമായി അയിശയുമായി പിണങ്ങി വാണിയമ്പലത്ത്‌ ഒറ്റയ്‌ക്കു താമസിക്കുകയായിരുന്നു. അതിനിടെ, തന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ മൂത്ത മകളുടെ വിവാഹം നടത്തിയതില്‍ സലിമിന്‌ അതൃപ്‌തിയുണ്ടായിരുന്നു. പലപ്പോഴായി ശറഫുദ്ദീനെ ഭീഷണിപ്പെടുത്തിയിരുന്നതായിബന്ധുക്കള്‍ പറഞ്ഞു. പാറപൊട്ടിക്കുന്ന ജോലിയാണ്‌ സലീം ചെയ്‌തിരുന്നത്‌. ഇവിടെ നിന്നാണ്‌ സ്‌ഫോടകവസ്‌തു ശേഖരിച്ചതായി കരുതുന്നത്‌. വണ്ടൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ബോംബ്‌ സ്‌ക്വാഡ്‌ സംഭവസ്‌ഥലത്ത്‌ പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

Ads by Google
Advertisement
Sunday 23 Jul 2017 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW