Sunday, July 22, 2018 Last Updated 26 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.25 AM

ജി.എസ്‌.ടി. നെറ്റ്‌വര്‍ക്കില്‍ രജിസ്‌ട്രേഷന്‍ 76 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ചരക്ക്‌-സേവന നികുതി പ്രാബല്യത്തിലായതോടെ വ്യാപാരികള്‍ക്കും സേവനദാതാക്കള്‍ക്കുമായി ആവിഷ്‌കരിച്ച സാങ്കേതിക സംവിധാനത്തോട്‌ ആവേശപൂര്‍ണമായ പ്രതികരണം. പരോക്ഷ നികുതിക്കുള്ള വേദിയായ 'ജി.എസ്‌.ടി. നെറ്റ്‌വര്‍ക്കി'ല്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തത്‌ 76 ലക്ഷത്തിലധികം വ്യാപാരസ്‌ഥാപനങ്ങളും സേവനതാദാക്കളുമാണെന്ന്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നു.
സേവനശൃംഖലയില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ നിലവിലെ വ്യാപാരികള്‍ക്ക്‌ 10 ദിവസം ശേഷിക്കെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്‌. വരുംദിവസങ്ങളില്‍ കൂടുതല്‍ സംരംഭകര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതോടെ എണ്ണം 80 ലക്ഷം കടക്കുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ.

Ads by Google
Sunday 23 Jul 2017 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW