Sunday, December 17, 2017 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.18 AM

ബയേണിനെ 4-0ന്‌ തകര്‍ത്ത്‌ എ.സി. മിലാന്‍

uploads/news/2017/07/129885/s4.jpg

ഷെന്‍സെന്‍(ചൈന): ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ ഇറ്റാലിയന്‍ ക്ലബ്‌ എ.സി. മിലാന്‌ തകര്‍പ്പന്‍ ജയം.
രണ്ടാം നിര ടീമുമായി ഇറങ്ങിയ മിലാന്‍ എതിരില്ലാത്ത നാല്‌ ഗോളിനാണ്‌ ബയേണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ്‌ മിലാന്‍ തകര്‍ത്തത്‌. ഇരട്ടഗോളുമായി ഇറ്റാലിയന്‍ താരം പാട്രിക്‌ കുല്‍ട്രോണാണ്‌ വിജയശില്‍പി.
14-ാം മിനിറ്റില്‍ തന്നെ മിലാന്‍ ലീഡ്‌ നേടിയിരുന്നു. ഫ്രാങ്ക്‌ കെസിയായിരുന്നു ഗോള്‍സ്‌കോറര്‍.
25-ാം മിനിറ്റിലും 43-ാം മിനിറ്റിലും യുവതാരം കുല്‍ട്രോണ്‍ ലക്ഷ്യം കണ്ടു, മത്സരം തീരാന്‍ അഞ്ചു മിനിറ്റ്‌ ബാക്കി നില്‍ക്കെ തുര്‍ക്കിയുടെ ഹക്കന്‍ കല്‍ഹാനൊഗുലു മിലാന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
യുവന്റസില്‍ നിന്ന്‌ കൂടുമാറിയെത്തിയ പ്രതിരോധ താരം ലിയോനാര്‍ഡൊ ബൊണൂച്ചിയും മുന്നേറ്റ താരമായ ആന്ദ്രെ സില്‍വയും മിലാനായി അരങ്ങേറ്റം കുറിച്ചു.

Ads by Google
Sunday 23 Jul 2017 02.18 AM
YOU MAY BE INTERESTED
TRENDING NOW