Saturday, December 16, 2017 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.18 AM

ഐ.എസ്‌.എല്‍. താരലേലം ഇന്ന്‌ മുംബൈയില്‍ , പ്രതീക്ഷയോടെ കേരളം

uploads/news/2017/07/129884/s3.jpg

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഇന്ന്‌ മുംബെയില്‍ നടക്കും.
ഇന്ത്യന്‍ താരങ്ങളെ മാത്രമാണ്‌ ഡ്രാഫ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വിദേശ താരങ്ങളെ ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ക്ലബുകള്‍ക്ക്‌ സ്വന്തമാക്കാം.
കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ഇത്തവണത്തെ ഡ്രാഫ്‌റ്റ്. ഡ്രാഫ്‌റ്റില്‍ ഒപ്പിട്ട 205 ഓളം താരങ്ങളില്‍ നിന്ന്‌ ടീമുകള്‍ക്ക്‌ അവര്‍ക്ക്‌ കിട്ടുന്ന അവസരം അുനസരിച്ച്‌ കളിക്കാരെ തിരഞ്ഞെടുക്കാം. നേരത്തെ നിശ്‌ചയിച്ച അതേ തുക തന്നെയായിരിക്കും കളിക്കാര്‍ക്ക്‌. വര്‍ദ്ധനവുണ്ടാകില്ല.
ഠ അനസ്‌,യൂജിന്‍സണ്‍
വിലയേറിയ താരം
1.10 കോടി രൂപ വിലയുള്ള മലയാളി താരം അനസ്‌ എടത്തൊടിയും യൂജിന്‍സണ്‍ ലിങ്‌ദോയുമാണ്‌ ഡ്രാഫ്‌റ്റിലെ വിലയേറിയ താരങ്ങള്‍. ഗോളി സുബ്രതാ പാലിന്‌ 87 ലക്ഷവും പ്രീതം കോട്ടാലിന്‌ 75 ലക്ഷവും വിലയുണ്ട്‌.
ബല്‍വന്ത്‌ സിംഗ്‌, റോബിന്‍സിംഗ്‌,റി നോ ആന്റോ, ലെന്നിറോഡ്രിഗസ്‌, നാരായണ്‍ സിംഗ്‌, അരിന്ദം ഭട്ടാചാര്യ എന്നിവര്‍ക്ക്‌ 50 ലക്ഷമാണ്‌ അടിസ്‌ഥാന വില.
ഠ ആകെ 13
മലയാളി താരങ്ങള്‍
ലേലത്തില്‍ 12 മലയാളി താരങ്ങളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. മഹാരാഷ്‌ട്രയില്‍ നിന്നുള്ള മലയാളി വേരുകളുള്ള ഉമേഷ്‌ പേരാമ്പ്രയെ കൂടി കൂട്ടിയാല്‍ 13 ആകും മലയാളി പ്രാതിനിധ്യം.
വിലയേറിയ താരമായ അനസിനു പുറമേ റിനോ ആന്റോ (63 ലക്ഷം), മുഹമ്മദ്‌ റാഫി (30 ലക്ഷം), എം.പി. സക്കീര്‍ (18 ലക്ഷം), സെന്‍സണ്‍ ദേവ്‌ദാസ്‌ (16 ലക്ഷം), ജസ്‌റ്റിന്‍ സ്‌റ്റീഫന്‍ (14 ലക്ഷം), നിതിന്‍ ലാല്‍ (12 ലക്ഷം) എന്നിങ്ങനെയാണ്‌ പരിചയസമ്പന്നരായ താരങ്ങളുടെ വില.
പുതുതായി ഡ്രാഫ്‌റ്റില്‍ എത്തിയ മലയാളികളില്‍ ഹക്കുവിന്‌ 12 ലക്ഷമാണ്‌ വില. ഹഷിന്‍ലാല്‍ (8 ലക്ഷം), ഉബൈദ്‌ (6 ലക്ഷം), അക്ഷയ്‌ ജോഷി, അജിത്‌ ശിവന്‍ (6 ലക്ഷം വീതം) എന്നിങ്ങനെയാണ്‌ മറ്റുളളവരുടെ വില.
ഠ താരലേലം ഇങ്ങനെ
18 കോടി രൂപയാണ്‌ ഓരോ ടീമിനും താരങ്ങളെ സ്വന്തമാക്കാന്‍ ചെലവഴിക്കാവുന്ന പരമാവധി തുക.
ആകെ 15 റൗണ്ട്‌ വിളിയായിരിക്കും ഉണ്ടായിരിക്കുക. ഇതില്‍ 12 കോടി വിദേശ താരങ്ങള്‍ക്കായി ചെലവഴിക്കാം. ഇത്തവണ മാര്‍ക്വീ പ്ലെയര്‍ ടീമുകള്‍ക്ക്‌ നിര്‍ബന്ധമില്ല.
ഓരോ ക്ലബിനും 25 അംഗ ടീമില്‍ ചുരുങ്ങിയത്‌ ഏഴ്‌ വിദേശ താരങ്ങളെയും 17 വരെ ഇന്ത്യന്‍ താരങ്ങളെയും ഉള്‍പ്പെടുത്താം. നിലവിലുണ്ടായിരുന്ന ക്ലബുകള്‍ക്ക്‌ കഴിഞ്ഞ സീസണിലെ ടീമില്‍ നിന്ന്‌ രണ്ടു താരങ്ങളെ നിലനിര്‍ത്താം. ഇതു കിഴിച്ചു 15 താരങ്ങളെയാണ്‌ ഡ്രാഫ്‌റ്റിലൂടെ സ്വന്തമാക്കാനാകുക.
ആദ്യ റൗണ്ടില്‍ പുതിയ ക്ലബായ ടാറ്റയുടെ ജംഷഡ്‌പുര്‍ എഫ്‌.സിക്കായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം.അതിനുശേഷം ഒരു കളിക്കാരനെയും നിലനിര്‍ത്താത്ത ഡല്‍ഹി ഡൈനാമോസിനാണ്‌ അവസരം.
രണ്ടാം റൗണ്ടിലെ ആദ്യ അവസരം ഒരു കളിക്കാരനെ നിലനിര്‍ത്തിയ പൂനെ സിറ്റി എഫ്‌.സിക്കാണ്‌.
ഈ റൗണ്ടില്‍ മൂല്യം കൂടുതലുള്ള രണ്ടു താരങ്ങളെ വീതം ടാറ്റയ്‌ക്കും ഡല്‍ഹിക്കും സ്വന്തമാക്കാം. ഒരു താരത്തെ പൂനയ്‌ക്ക് തിരഞ്ഞെടുക്കാം. മൂന്നാം റൗണ്ട്‌ മുതല്‍ നറുക്കെടുപ്പ്‌ വരും.

Ads by Google
Sunday 23 Jul 2017 02.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW