Monday, August 21, 2017 Last Updated 54 Min 37 Sec ago English Edition
Todays E paper
Sunday 23 Jul 2017 02.18 AM

ഡയമണ്ട്‌ ലീഗും കീഴടക്കി ബോള്‍ട്ട്‌; സമയം 9.95 സെ.

uploads/news/2017/07/129883/s2.jpg

മൊണാക്കോ: വേഗതയുടെ രാജാവ്‌ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌ തന്നെ. ആ സിംഹാസനത്തിന്‌ മൊണാക്കോ ഡയമണ്ട്‌ ലീഗിലും സ്‌ഥാനചലനമുണ്ടായില്ല.
ഡയമണ്ട്‌ ലീഗില്‍ ഇന്നലെ നടന്ന 100 മീറ്റര്‍ പോരാട്ടത്തില്‍ 9.95 സെക്കന്റിലാണ്‌ ബോള്‍ട്ട്‌ ഫിനിഷ്‌ ചെയ്‌തത്‌. അമേരിക്കയുടെ ഇസയ യംഗിനെ (9.98) യാണ്‌ ബോള്‍ട്ട്‌ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയത്‌. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെ (10.02) മൂന്നാമതായും ഫിനിഷ്‌ ചെയ്‌തു.
ഓഗസ്‌റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌ ചാന്‌പ്യന്‍ഷിപ്പിന്‌ മുന്നോടിയായാണ്‌ ഡയമണ്ട്‌ ലീഗ്‌ നടക്കുന്നത്‌. അതുകൊണ്ടുതന്നെ ബോള്‍ട്ടിന്‌ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങാനുള്ള വേദിയുമായിരുന്നു ഇത്‌. ലോകചാമ്പ്യന്‍ഷിപ്പോടുകൂടി രാജ്യാന്തര മത്സരങ്ങളില്‍നിന്ന്‌ വിരമിക്കുമെന്ന്‌ ബോള്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നു.

Ads by Google
Sunday 23 Jul 2017 02.18 AM
YOU MAY BE INTERESTED
TRENDING NOW