Saturday, July 29, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Sunday 23 Jul 2017 02.13 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/07/129876/azcha.jpg

അശ്വതി: ശാരീരികവും മാനസികവുമായ വിഷമതകള്‍. സാമ്പത്തിക വിഷമതകള്‍ മറികടക്കുവാന്‍ പണം കടംവാങ്ങും. പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരും. തൊഴിലന്വേഷണങ്ങള്‍ വിജയം കാണില്ല. വിദേശ തൊഴില്‍ നഷ്‌ടപ്പെടുവാന്‍ സാധ്യത. ദാമ്പത്യപ്രശ്‌നങ്ങള്‍.

ഭരണി: പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ധിക്കും. സുഹൃദ്‌ സഹായം വര്‍ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍നിന്ന്‌ സഹായം. മനസിനെ അനാവശ്യ ചിന്തകള്‍ അലട്ടും. ഭവനത്തില്‍ മരാമത്തു പണികള്‍, യാത്രകള്‍ വേണ്ടിവരും.

കാര്‍ത്തിക: പുതിയ വസ്‌ത്രലാഭം. സന്താനങ്ങള്‍ക്ക്‌ ഉന്നത വിജയം. ഇരുചക്രവാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേര്‍ന്ന്‌ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് വിജയിപ്പിക്കും.

രോഹിണി: തൊഴില്‍പരമായ മാറ്റങ്ങള്‍. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അടുത്ത സുഹൃത്തുക്കള്‍ക്ക്‌ രോഗദുരിത സാധ്യത. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍ സാധിക്കുകയില്ല. പരീക്ഷാ വിജയം. സഹോദരഗുണം വര്‍ധിക്കും. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും.

മകയിരം: തൊഴില്‍പരമായ അലച്ചില്‍. ഉദരരോഗ സാധ്യത. ബിസിനസില്‍ ധനലാഭം. തൊഴില്‍ഭാരം മൂലം മനഃസംഘര്‍ഷം. ബന്ധുജന സന്ദര്‍ശനം. ഔഷധസേവ വേണ്ടിവരും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടും. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ കാര്യസാധ്യം.

തിരുവാതിര: പ്രണയബന്ധങ്ങളില്‍ നേട്ടം. വിവാഹ തീരുമാനമെടുക്കും. മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിനു ശമനം. സ്വഭവനം വിട്ട്‌ ദൂരയാത്ര വേണ്ടിവരും. മാനസികമായ വിഷമതകളില്‍നിന്ന്‌ വിടുതല്‍, തൊഴില്‍പരമായ മാറ്റങ്ങള്‍, ബിസിനസില്‍ നേട്ടങ്ങള്‍. ഭൂമി, വാഹന വില്‍പന വഴി ധനലാഭം.

പുണര്‍തം: ഉദരരോഗ സാധ്യത, സുഹൃത്തക്കളുമായി വാഗ്വാദം, പൊതുപ്രവര്‍ത്തനത്തില്‍ ചെറിയ തിരിച്ചടികള്‍. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മനസില്‍ സംഘര്‍ഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാല്‍ മനസിന്‌ മുറിവേല്‍ക്കും.

പൂയം: പരീക്ഷാവിജയം. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ വിജയം, സാമ്പത്തിക പ്രതിസന്ധി മറികടക്കും. ബന്ധുക്കളില്‍നിന്നുള്ള വിരോധം ഉണ്ടാവാതെ ശ്രദ്ധിക്കുക. പ്രണയബന്ധങ്ങളില്‍ വിജയം, ഉടമ്പടികളില്‍ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍.

ആയില്യം: ബന്ധുക്കളില്‍നിന്നുള്ള സഹായ ലാഭം. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം. ഭക്ഷണത്തില്‍നിന്ന്‌ അലര്‍ജി സാധ്യത. ബന്ധുക്കളില്‍നിന്നുള്ള പിന്തുണയേറും. ദാമ്പത്യ കലഹത്തിനു ശമനം. സുഹൃത്തുക്കള്‍ വഴി സഹായം.

മകം: ബന്ധുക്കള്‍ സഹായ വാഗ്‌ദാനം പിന്‍വലിക്കും. മനഃസംഘര്‍ഷം അധികരിക്കും. ജോലിയില്‍ ശ്രദ്ധ കുറയും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകള്‍ നടത്തും. മോഷണംപോയ മുതല്‍ തിരികെക്കിട്ടും. കാലാവസ്‌ഥാജന്യ രോഗസാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. കര്‍മരംഗത്ത്‌ മാറ്റം.

പൂരം: വാഹനയോഗം. വിദേശ ജോലി സാധ്യത. വ്യാപാരരംഗത്ത്‌ നേട്ടം. വിവാഹകാര്യത്തില്‍ ബന്ധുജന സഹായം, മത്സരപരീക്ഷകളില്‍ വിജയം. അകന്നു കഴിഞ്ഞ ദമ്പതികളുടെ പിണക്കം അവസാനിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ വഴി നേട്ടം. കലാരംഗത്ത്‌ നേട്ടം. പുതിയ ജോലയില്‍ പ്രവേശിക്കുവാന്‍ യോഗം.

ഉത്രം: സുഹൃത്തുക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും. ആരോഗ്യ വിഷമതകള്‍. ഔഷധ സേവ വേണ്ടിവരും. അമിതാവേശം മൂലം സാമ്പത്തിക നഷ്‌ടം. വ്യാപാരരംഗത്ത്‌ തടസങ്ങള്‍. ബന്ധുജന വിരോധം. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ പ്രതിബന്ധങ്ങള്‍. മാനസികമായ സംഘര്‍ഷം.

അത്തം: മനസില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാകും. സുഹൃത്തുക്കള്‍ സഹായിക്കും. പൊതുവില്‍ സന്തോഷവര്‍ധന. തൊഴില്‍രംഗത്ത്‌ അനുകൂല മാറ്റങ്ങള്‍. ഭാവി കാര്യത്തില്‍ ഉചിതമായ തീരുമാനം. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വിവാഹാലോചനയില്‍ പുരോഗതി

ചിത്തിര: ആരോഗ്യ വിഷമതകള്‍ നേരിടും. മൂത്രാശയരോഗങ്ങള്‍ പിടിപെടാം. പണച്ചെലവധികരിക്കും. അടുത്തു പെരുമാറുന്നവരുമായി ഭിന്നതയുണ്ടാവും. സന്താനങ്ങള്‍മൂലം ബുദ്ധിമുട്ടനുഭവിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും.

ചോതി: പ്രേമബന്ധങ്ങളില്‍ തിരിച്ചടികള്‍. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. യാത്രാവേളയില്‍ ധനനഷ്‌ടം. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. കൂടുതല്‍ യാത്രകള്‍ വേണ്ടിവരുംം. ഭക്ഷണ സുഖം കുറയും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. സര്‍ക്കാര്‍ ജീവനകര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി. പണമിടപാടുകളില്‍ നഷ്‌ടം.

വിശാഖം: ബിസിനസില്‍ നേരിയ എതിര്‍പ്പകള്‍. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ ഒത്തുചേരും. ഉപഹാരങ്ങള്‍ ലഭിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍, വിദ്യാര്‍ഥികള്‍ക്ക്‌ പ്രതികൂല സമയമാണ്‌. അലസത വര്‍ധിക്കും.

അനിഴം: വിവാഹാലോചനകളില്‍ തീരുമാനം കൈക്കൊള്ളും. യാത്രകള്‍ വേണ്ടിവരും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും. ബിസിനസില്‍ നേട്ടങ്ങള്‍. മാനസിക ക്ഷമ കുറയും. അനാവശ്യ ചിന്തകള്‍ മനസിനെ അലട്ടും. തലവേദന, പനി എന്നിവയ്‌ക്ക് സാധ്യത. സഞ്ചാരക്ലേശം വര്‍ധിക്കും. കടബാധ്യത കുറയ്‌ക്കുവാന്‍ സാധിക്കും.

തൃക്കേട്ട: മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. കര്‍മരംഗത്ത്‌ എതിര്‍പ്പുകള്‍, അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ അവസര നഷ്‌ടം. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും. മാതാവിന്‌ അരിഷ്‌ടത. ബിസിനസില്‍ അവിചാരിത ധനനഷ്‌ടം. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത.

മൂലം: യാത്രകളില്‍ മുടക്കം. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വിക സ്വത്തിന്റെ ലാഭം. അപവാദ പ്രചരിപ്പിച്ച്‌ പഴി കേള്‍ക്കേണ്ടിവരും. അടുത്ത സുഹൃത്തുക്കള്‍ വഴി ധനസഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും.

പൂരാടം: സുഹൃത്തുക്കളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. അന്യരില്‍നിന്നുള്ള സഹായം ലഭിക്കും. ഉദ്ധിഷ്‌ട കാര്യങ്ങളില്‍ വിഘ്‌നം. കൂടുതലായി സഞ്ചരിക്കും. ഭാഗ്യപരീക്ഷണത്തിന്‌ പണം മുടക്കും. പെട്ടെനുള്ള തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കാം.

ഉത്രാടം: ദേഹസുഖം കുറഞ്ഞിരിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കം. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍. സാമ്പത്തികമായി വിഷമതകള്‍ നേരിടും. പണം നല്‍കാനുള്ളവരില്‍നിന്ന്‌ അകന്നു നില്‍ക്കും. സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത. അവര്‍ക്ക്‌ ഔഷധസേവ വേണ്ടിവരും.

തിരുവോണം: മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം, ബിസിനസില്‍ നേട്ടം. ജലദോഹം, പനി എന്നിവ പിടിപെടുവാന്‍ സാധ്യത. കടങ്ങള്‍ കുറയും. സുഹൃദ്‌ സഹായം വര്‍ധിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍.

അവിട്ടം: പുതിയ ജോലികള്‍ ലഭിക്കും. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. തടസങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. വിവാഹ തീരുമാനമെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. യാത്രയ്‌ക്കായി പണച്ചെലവ്‌? ത്വക്‌രോഗ സാധ്യത.

ചതയം: കുടുംബസമേത യാത്രകള്‍ നടത്തും. ഭൂമിയില്‍നിന്നുള്ള ധനലാഭം. അയല്‍വാസികളുടെ സഹായം ലഭിക്കും. സന്താനങ്ങള്‍ക്ക്‌ പുരോഗതി. പുതിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും. വിശ്രമം കുറയും. വിദേശത്തുനിന്ന്‌ തിരികെ നാട്ടിലെത്തും.

പൂരൂരുട്ടാതി: തൊഴില്‍സംബന്ധമായ യാത്രകള്‍ വേണ്ടിവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധകുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌, അനാവശ്യ മാനസിക ഉത്‌കണ്‌ഠ. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും. ആഹാരകാര്യത്തില്‍ ശ്രദ്ധ കുറയും.

ഉത്രട്ടാതി: മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ അരിഷ്‌ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സത്‌കര്‍മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും.

രേവതി: മാതാവിനോ മാതൃജനങ്ങള്‍ക്കോ അരിഷ്‌ടത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. ആരോഗ്യപരമായ പുരോഗതി. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തനവിജയം കൈവരിക്കും. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 23 Jul 2017 02.13 AM
YOU MAY BE INTERESTED
TRENDING NOW