Monday, February 26, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 06.48 PM

സംവിധായകന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് നിര്‍മ്മാതാവ്

anoop kannan, innova crysta

കേരളത്തിലെ കൊളേജ് കാംപസുകളെ ഇളക്കിമറിച്ച് കടന്നുപോയ ചിത്രമാണ് മെക്‌സിക്കന്‍ അപാരത. സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ വിജയത്തിന് ഇരട്ടിമധുരം നേര്‍ന്ന് നിര്‍മാതാവ് സംവിധായന് സമ്മാനിച്ചത് ഇന്നോവ ക്രിസ്റ്റ. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനും ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ നിര്‍മാതാവുമായ അനൂപ് കണ്ണനാണ് നവാഗത സംവിധായകന്‍ ടോം ഇമ്മട്ടിക്ക് ഇന്നോവ ക്രിസ്റ്റ കാര്‍ സമ്മാനിച്ചത്.

അനൂപിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണ് ഈ ചിത്രം. എഴുപതുകളുടെ പശ്ചാത്തലത്തില്‍ കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങിയ വന്‍നിര തന്നെയുണ്ടായിരുന്നു. ഗായത്രി സുരേഷാണ് ചിത്രത്തില്‍ നായിക.

ചിത്രത്തിന്റെ വിജയത്തില്‍ സംവിധായകന്‍ ടോം ഇമ്മട്ടിയുടെ കഠിനാധ്വാനം മൂലമാണെന്നും അതിനാലാണ് വിജയത്തിന്റെ ഒരു പങ്ക് സമ്മാനിക്കുന്നതെന്നുമാണ് അനൂപ് കണ്ണന്‍ പറഞ്ഞത്.

Ads by Google
Saturday 22 Jul 2017 06.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW