Saturday, October 14, 2017 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 03.47 PM

മഴക്കാല ആരോഗ്യത്തിന് വ്യത്തിയുള്ള ജീവിതം

uploads/news/2017/07/129787/helthmazha220717a.jpg

മഴക്കാലത്ത് മലിനമായ സാഹചര്യവുമായി കുട്ടികള്‍ക്ക് ഇടപഴകേണ്ടിവരുന്നുണ്ട്. വീട്ടില്‍ നിന്നും സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്നും തിരിച്ചുമുള്ള യാത്രയില്‍ കെട്ടിക്കിടന്ന് മലിനമായ വെള്ളത്തില്‍ ചവിട്ടേണ്ടിവരുന്നു. ഇത് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കാനിടയാകുന്നു.

മഴപ്പെയ്ത്തില്‍ വീടും പരിസരവും വൃത്തിഹീനമാകാനുള്ള സാധ്യത ഏറെയാണ്. കുടിവെള്ള സ്രോതസില്‍ മാലിന്യം കലരാനും പലവിധ പകര്‍ച്ച രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്.

വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ശുചിത്വക്കുറവു മൂലം മഴക്കാലത്ത് വ്യാപകമായി കണ്ടുവരാറുണ്ട്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ഇത്തരം രോഗങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം കഴിയുന്നതും ഭക്ഷണം കഴിക്കുന്നതും കുട്ടികളാണ്. അതിനാല്‍ വേനല്‍ക്കാലത്തേതുപോലെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വര്‍ഷകാലത്തും ആവശ്യമാണ്.

വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികളില്‍ പോഷക നഷ്ടത്തിന് കാരണമാകാം. കൂടാതെ കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയെയും ഇത് ബാധിക്കും.

മഴക്കാലത്ത് മലിനമായ സാഹചര്യവുമായി കുട്ടികള്‍ക്ക് ഇടപഴകേണ്ടിവരുന്നുണ്ട്. വീട്ടില്‍ നിന്നും സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്നും തിരിച്ചുമുള്ള യാത്രയില്‍ കെട്ടിക്കിടന്ന് മലിനമായ വെള്ളത്തില്‍ ചവിട്ടേണ്ടിവരുന്നു.

ഇത് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കാനിടയാകുന്നു. സ്‌കൂളില്‍ മറ്റുകുട്ടികളുമായി അടുത്ത് ഇടപഴകുമ്പോഴും രോഗങ്ങള്‍ പിടിപെടാം. ഇങ്ങനെ മഴക്കാലത്ത് രോഗാണുക്കളുടെ കടന്നുകയറ്റമുണ്ടാകുന്നത് ഒഴിവാക്കാനായി പരിസരശുചിത്വവും വ്യക്തി ശുചിത്വവും നിര്‍ബന്ധമായും പാലിക്കണം.

വ്യക്തി ശുചിത്വം നിര്‍ബന്ധം


പകര്‍ച്ച രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവു ഫലപ്രദമായ മാര്‍ഗം വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കുകയെന്നതാണ്. ചെറുപ്പത്തിലേ തന്നെ കുട്ടികളെ വ്യക്തി ശുചിത്വം ശീലിപ്പിക്കണം.

വിട്ടിലെ അന്തരീക്ഷത്തില്‍ നിന്നും സ്‌കൂളിലെ പുതിയ അന്തരീക്ഷത്തിലേക്ക് ആദ്യമായി എത്തുന്ന കുട്ടികള്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ദിവസേനയുള്ള കുളി, ആഹാരത്തിനു മുമ്പും ശേഷവും ടൊയ്‌ലറ്റില്‍ പോയതിനു ശേഷവും കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുക തുടങ്ങിയ ആരോഗ്യ ശീലങ്ങള്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പഠിപ്പിച്ചുകൊടുക്കണം. ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതാണ് നല്ലത്.

മഴ കനക്കുന്നതോടെ ശരീരം വേഗം മലിനമാകാനിടയുണ്ട്. അതിനാല്‍ രാവിലെയും വൈകിട്ട് സ്‌കൂള്‍ വീട്ടുവന്നതിനുശേഷവും കുളിക്കുന്നതാണ് ഉചിതം.
വയറിളക്കരോഗമാണ് മഴക്കാലത്ത് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്.

മലിനമായ ചുറ്റുപാടില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ കളിക്കുകയും കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം. കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

Advertisement
Ads by Google
Ads by Google
TRENDING NOW