Saturday, July 22, 2017 Last Updated 8 Min 56 Sec ago English Edition
Todays E paper
Saturday 22 Jul 2017 03.25 PM

പക്ഷി നിരീക്ഷകന്‍ ആകണോ ? എങ്കില്‍

പക്ഷിനിരീക്ഷണത്തോട് താല്പര്യമുള്ള കുട്ടികള്‍ ഏറെയുണ്ട്. പാഠ്യവിഷയങ്ങളിലും പക്ഷി ശാസ്ത്ത്രിന് പ്രാധാന്യമേറെയാണ്. പക്ഷി നിരീക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
uploads/news/2017/07/129784/perating220717.jpg

അമ്മേ, ദേ ഒരു കാക്ക. അതിനെന്താ കറുപ്പ് നിറം. കുറച്ചു മുന്‍പ് ഞാന്‍ കണ്ട കൊക്കമ്മയ്ക്ക് വെള്ള നിറമായിരുന്നല്ലോ. അതെന്താണമ്മേ?? മാളു അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിയാടിക്കൊണ്ട് ചോദിച്ചു. എല്ലാ പക്ഷിമൃഗാദികള്‍ക്കും അതിന്റേതായ രൂപവും ഭംഗിയുമൊക്കെയുണ്ട്.

മോളിപ്പോള്‍ അഞ്ചാം ക്ലാസില്‍ ആയില്ലേ. മുന്നോട്ടുള്ള ക്ലാസുകളില്‍ പക്ഷികളെക്കുറിച്ച് മോ ള്‍ക്ക് വിശദമായി പഠിക്കാനുണ്ടാവും. അപ്പോള്‍ മോള്‍ടെ സംശയങ്ങളെല്ലാം മാറും. അമ്മ മറുപടി പറഞ്ഞു. പക്ഷേ എനിക്കിപ്പോള്‍ തന്നെ ഇവയെക്കുറിച്ചറിയണം.

ഞാനൊന്ന് നോക്കട്ടെ അമ്മേ...അത് പറഞ്ഞ് മാളു പുറത്തേക്കോടി. ഇന്നത്തെ തലമുറ അങ്ങനെയാണ്. സംശയങ്ങള്‍ അപ്പോള്‍ തന്നെ ദുരീകരിക്കണമെന്ന് ആഗ്രഹമുള്ളവരാണ്.

അമ്മയെന്ന വാക്കുച്ചരിച്ചതിന് ശേഷം കുഞ്ഞുങ്ങള്‍ പറയുന്നത് കാക്ക, മൈന ഇവയൊക്കെയാണ്. കാക്കയെ കാണിച്ച് ചോറുരുള കൊടുക്കുന്ന അമ്മ, മൈനയോട് കിന്നാരം പറയുന്ന അമ്മയും മകളും. പാടവരമ്പിലും മുറ്റത്തുമായി പാറി നടക്കുന്ന ഇവയെക്കാണുമ്പോള്‍ കൊച്ചുകുട്ടികള്‍ക്കൊരു കൗതുകമാണ്.

പക്ഷികളുടെ പാറിപ്പറക്കലും പാട്ടും ശബ്ദവുമെല്ലാം കുട്ടികള്‍ക്ക് അവയോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളില്‍ നിരീക്ഷണപാടവവും കായികക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നൊരു മാര്‍ഗ്ഗമാണ് പക്ഷിനിരീക്ഷണം.

പുതുതലമുറയിലെ കുട്ടികള്‍ക്ക് പ്രകൃതിയെ അടുത്തറിയാനുള്ളൊരു മാര്‍ഗ്ഗമാണിത്. പക്ഷി നിരീക്ഷണം ആരംഭിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെ തുടങ്ങാം ?


പക്ഷിനിരീക്ഷണം വീടിനടുത്തുള്ള തൊടിയില്‍ നിന്നോ പാടത്ത് നിന്നോ തുടങ്ങാം. പക്ഷികള്‍ ഇര തേടാനിറങ്ങുന്നത് പ്രഭാതത്തിലാണ്. അതിനാല്‍ പ്രഭാതമാണ് പക്ഷിനിരീക്ഷണത്തിന് കൂടുതല്‍ അനുയോജ്യം. കാണുന്ന പക്ഷികളോടുള്ള ഇഷ്ടത്തില്‍ നിന്നാവാം പക്ഷി നിരീക്ഷണത്തിലേക്ക് കടക്കുന്നത്.
uploads/news/2017/07/129784/perating220717a.jpg

ചുറ്റുപാടുമുള്ള പക്ഷികളുടെ പേരുകള്‍ പഠിക്കുകയെന്നത് പക്ഷിനിരീക്ഷണത്തിന്റെ ഭാഗമാണ്. കുട്ടിയില്‍ ഉണ്ടാകുന്ന കൗതുകം പ്രോത്സാഹിപ്പിക്കാനും അതുവഴി ആത്മവിശ്വാസം വളര്‍ത്താനും മാതാപിതാക്കളും അവരെ സഹായിക്കണം. അതിന് ശേഷം നാട്ടിലെ പക്ഷിനിരീക്ഷണ കൂട്ടായ്മയിലോ ക്ലബിലോ അവര്‍ക്ക് അംഗത്വം നേടാവുന്നതാണ്.

പക്ഷികളെ വീടുകളിലേക്കെത്തിക്കാന്‍


പക്ഷികള്‍ വീടുകളിലേക്കെത്തുന്നതാണ് കൂടുതല്‍ അനുയോജ്യം. അതാകുമ്പോള്‍ പക്ഷികള്‍ കുട്ടികളുമായി പെട്ടെന്ന് ഇണങ്ങും. അതുകൊണ്ട് കുട്ടികള്‍ക്ക് പക്ഷികളെ നിരീക്ഷിക്കാനും എളുപ്പമാണ്. ഇതിന് ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്.

പക്ഷികളെ ആകര്‍ഷിക്കാന്‍ വീടിന്റെ വരാന്തയിലോ മുറ്റത്തോ വെള്ളവും ഭക്ഷണവും വയ്ക്കാം. എന്നാല്‍ ഇവ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പക്ഷികള്‍ക്ക് കുളിക്കാനുള്ള കുളിത്തൊട്ടി സൂക്ഷിക്കുന്നതും പക്ഷികളെ ആകര്‍ഷിക്കാനുള്ളൊരു തന്ത്രമാണ്.

വീടിനടുത്തുള്ള മരച്ചില്ലകളിലോ മരക്കുറ്റികള്‍ക്ക് മുകളിലോ പക്ഷികള്‍ക്കുള്ള വെള്ളം നിറച്ച് വയ്ക്കാം. ചിരട്ടകളോ മണ്‍പാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം.

പക്ഷികളെ ശല്യപ്പെടുത്താതിരുന്നാല്‍ ഇവ വെള്ളം തേടി നിത്യവും വീട്ടിലേക്കെത്തും. വേനല്‍ക്കാലമായാല്‍ പക്ഷികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ സമയത്ത് ദിവസവും രണ്ടുനേരമെങ്കിലും വെള്ളം നിറയ്ക്കേണ്ടി വരും.

TRENDING NOW