Thursday, January 18, 2018 Last Updated 24 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 01.43 PM

സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്: ഗോവന്‍ തീരങ്ങള്‍ അപകടകാരികളായ ജെല്ലി ഫിഷുകള്‍ കീഴടക്കുന്നു

Tourists in Goa warned, toxic 'bluebottles', Beaches

പനാജി: വിനോദ സഞ്ചാരികളുടെ പ്രിയ തീരമായ ഗോവന്‍ ബിച്ചുകള്‍ അപകടകാരികളാല ജെല്ലി ഫിഷുകള്‍ കീഴടക്കുന്നു. ഗോവന്‍ തീരത്തെത്തുന്ന സഞ്ചാരികള്‍ക്ക് കടലിലറങ്ങുന്നതിനു മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

വേലിയേറ്റത്തിനൊപ്പമെത്തിയ ജെല്ലി ഫിഷുകളെന്ന് അറിയപ്പെടുന്ന പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍ എന്നും ബ്ലൂ ബോട്ടില്‍ എന്നും വിളിപ്പേരുള്ള ഇവയ്ക്ക് കഷ്ടിച്ച് ഒരിഞ്ചേയുള്ളു വലിപ്പം, ഇവയുടെ കുത്തേറ്റാല്‍അതി ശക്തമായ വേദനയും, ചൊറിച്ചിലും ഉണ്ടാകും ചെറിയ വിഷവുമുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണുന്ന ബ്ലൂ ബോട്ടിലുകള്‍ വടക്കന്‍ ഗോവയിലെ ബീച്ച് മേഖലയിലാണ് കൂടുതല്‍ കണ്ടെത്തിയത്. ഇവിടെ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഇവയുടെ കുത്തേറ്റതായി പറയുന്നു. കാലാവസ്ഥ വ്യതിയാനവും, വേലിയേറ്റവുമാകാം ജെല്ലി ഫിഷിന്റെ കടന്നുകയറ്റത്തിനു കാരണമെന്ന് അധികൃതര്‍ പറയുന്നു. അനുകൂലമായ കാലാവസ്ഥ ഇവ പെറ്റുപെരുകാന്‍ കാരണമാകുന്നുവെന്നും സമുദ്രഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

Ads by Google
Saturday 22 Jul 2017 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW