Thursday, August 24, 2017 Last Updated 9 Min 19 Sec ago English Edition
Todays E paper
Saturday 22 Jul 2017 01.38 PM

‘ഡാഡി ഞാന്‍ എന്തെങ്കിലും ചീത്ത കാര്യമാണോ ചെയ്തത് ?’അഞ്ച് വസ്സുകാരിക്ക് 12,570 രൂപ പിഴ; എന്തിനാണെന്നോ?

UK girl

നാരങ്ങ വെള്ളം വിറ്റതിന് അഞ്ച് വയസ്സുകാരിയ്ക്ക് 12,570 രൂപ പിഴ. ലണ്ടനിലാണ് സംഭവം. ആന്‍ഡ്ര സ്‌പെയ്‌സര്‍ എന്നയാളുടെ അഞ്ച് വയസ്സുകാരി മകള്‍ ലൈസന്‍സില്ലാതെ നാരങ്ങ വെള്ളം വിറ്റു എന്ന കുറ്റത്തിനാണ് പിഴ ചുമത്തിയത്. വീട്ടിലുണ്ടാക്കിയ നാരങ്ങ വെള്ളം ലവ്‌ബോക്‌സ് ഡാന്‍സ് ഫെസ്റ്റ് എന്ന പരിപാടി നടക്കുമ്പോളാണ് അഞ്ച് വയസ്സുകാരി വിറ്റത്. നാല് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ അടുത്ത് എത്തുകയും നിങ്ങള്‍ നിയമവിധേയമായാണോ ഈ വില്‍പ്പന നടത്തുന്നതെന്ന് ആരായുകയുമായിരുന്നു.

ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ചോദ്യത്തിന്, ഡാഡി ഞാന്‍ എന്തെങ്കിലും ചീത്ത കാര്യമാണോ ചെയ്തത് ? ഡാഡി ഞാന്‍ തെറ്റാണോ ചെയ്തതെന്ന് ? കുട്ടി കരഞ്ഞു കൊണ്ട് പിതാവിനോട് ചോദിച്ചു. ഉദ്യോഗസ്ഥരുടെ നിലപാടില്‍ കുട്ടി പരിഭ്രമിച്ചിരുന്നു. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ നിരവധി പേരാണ് കുട്ടിക്ക് അനുകൂലമായി സംസാരിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ മാപ്പ് പറയുകയും പിഴ റദ്ദാക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും കുട്ടി ഇപ്പോള്‍ അതില്‍ നിന്ന് മോചിതയായെന്ന് വീട്ടുകാര്‍ പറഞ്ഞു.

Ads by Google
TRENDING NOW