Friday, August 18, 2017 Last Updated 45 Min 2 Sec ago English Edition
Todays E paper
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Saturday 22 Jul 2017 01.41 PM

ആരുമില്ലാതിരുന്ന സമയത്ത് അവളെ വിളിച്ച് അയാള്‍ ആ കാഴ്ച കാണിച്ചു: ഒരു ഭാര്യയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍

''പൊട്ടിക്കരയാന്‍ പോലും എനിക്കു സാധിച്ചില്ല. ഞങ്ങള്‍ തമ്മിലുളള പ്രശ്‌നം കുഞ്ഞിനെ മാനസികമായി തളര്‍ത്തി.''
uploads/news/2017/07/129769/Weeklyfamliycort220717.jpg

ഓഫീസിലിരിക്കുമ്പോള്‍ ആറുവയസ്സുളള പെണ്‍കുട്ടിയുമായി അശ്വതിയെന്ന യുവതി എന്നെ കാണാന്‍ വന്നു. എത്രയും പെട്ടെന്ന് വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായാണ് ആ യുവതി സമീപിച്ചത്. ഈ ചെറുപ്രായത്തില്‍ എന്തിനു പിരിയണം? അതിനുളള അശ്വതിയുടെ മറുപടി ഇങ്ങനെ:

അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്ന ഒരു സാധാരണ കുടുംബമായിരുന്നു എന്റേത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായി. അക്കാര്യം വീട്ടിലറിഞ്ഞു.

ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഞങ്ങളുടെ സ്‌നേഹബന്ധത്തിന് വീട്ടുകാര്‍ സമ്മതം മൂളി. വീടിന്റെ ആധാരം പണയപ്പെടുത്തി വിവാഹവും നടത്തിത്തന്നു. എന്റെ ഇരുപതാമത്തെ വയസിലായിരുന്നു അത്.

വിവാഹത്തിന്റെ ആദ്യനാളുകളി ല്‍ ഭര്‍ത്താവ് വളരെ സ്‌നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്. താമസിയാതെ ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു. അതു ഞങ്ങള്‍ ആഘോഷിച്ചു.

കുഞ്ഞിന്റെ കളിചിരികളുമായി സന്തോഷത്തോടെ കഴിയുന്നതിനിടയിലും അദ്ദേഹത്തിന് എന്നോട് അകല്‍ച്ചയുളളതായി തോന്നി. മോളുടെ കാര്യം കൂടുത ല്‍ ശ്രദ്ധിക്കേണ്ടതുകൊണ്ട് ഞാനത് അത്ര കാര്യമാക്കിയില്ല.

പിന്നീട് അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാല്‍ പെട്ടെന്ന് ദേഷ്യപ്പെടും. പ്രശ്‌നമെന്താണെന്നു ചോദിക്കുമ്പോ ള്‍ ഒന്നും പറയാതെ ഒഴിഞ്ഞു മാറും.

കുറച്ചുനാളുകള്‍ക്കുശേഷം വീട്ടില്‍ നിന്ന് 2 ലക്ഷം രൂപ കൊണ്ടുവരണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ എന്റെ അച്ഛന് അത്രയും വലിയ തുക തരാന്‍ നിവൃത്തിയില്ലായി രുന്നു. അതുകൊണ്ട് ഞാനത് വീട്ടില്‍ പറഞ്ഞില്ല.

പിന്നീടുളള ദിവസങ്ങളില്‍ അത് പറഞ്ഞായിരുന്നു വഴക്ക്. പ്രണയിച്ച് വിവാഹം കഴിച്ച ഞങ്ങള്‍ മാനസികമായി അകന്നു. അതിനിടെ അദ്ദേഹം മറ്റൊരു സ്ത്രീയുമായി വണ്ടിയില്‍ കറങ്ങുന്ന വിവരംഞാനറിഞ്ഞു.

അതേപ്പറ്റി ചോദിച്ചപ്പോള്‍, എന്റെ ഇഷ്ടംപോലെ ഞാന്‍ ജീവിക്കും, ബുദ്ധിമുട്ടുണ്ടെങ്കില്‍ വീട്ടില്‍നിന്ന് ഇറങ്ങിപൊയ്‌ക്കോളാന്‍ എന്നോടു പറഞ്ഞു.

തിരിച്ച് വീട്ടില്‍ ചെന്നാല്‍ എന്നെയും മകളെയും സംരക്ഷിക്കാനുളള സാഹചര്യം അവിടെയില്ല. പ്രായമായ അച്ഛനെയും അമ്മയെയും വിവാഹപ്രായമായ സഹോദരിയെയും ഓര്‍ത്ത് എല്ലാം ക്ഷമിച്ചും സഹിച്ചും ഞാന്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞു.

ഒരു വീട്ടിലാെണങ്കിലും എന്റെയും മകളുടെയും കാര്യം അദ്ദേഹം അന്വേഷിക്കാറില്ല. മോളുടെ ആവശ്യങ്ങള്‍ പോലും നിറവേറ്റാറുമില്ല.

തുണി തയ്ച്ചു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ഞാന്‍ വീട്ടുചെലവുകളെല്ലാം നടത്തിയത്. ഒരുദിവസം മദ്യപിച്ചെത്തിയ അദ്ദേഹം എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു. രാത്രിമുഴുവന്‍ എന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു.

'മകളെ കൂട്ടി ഞാന്‍ ആ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകണമെന്നും, അയാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കണമെന്നും പറഞ്ഞ് എന്റെ കെട്ടുതാലി പൊട്ടിച്ചെടുത്തു.

പൊട്ടിക്കരയാന്‍ പോലും എനിക്കു സാധിച്ചില്ല. മോള്‍ക്ക് എല്ലാം തിരിച്ചറിയാ ന്‍ പ്രായമായി. ഞങ്ങള്‍ തമ്മിലുളള പ്രശ്‌നം കുഞ്ഞിനെ മാനസികമായി തളര്‍ത്തി.

എല്ലാം സഹിച്ച് വീണ്ടും ഞാനവിടെ നില്‍ക്കുന്നതിനിടയില്‍ ഒരുദിവസം മോള്‍ സ്‌കൂളില്‍ പോയ സമയത്ത് അദ്ദേഹം എന്നെ സ്‌നേഹത്തോടെ വിളിച്ചു. ആ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.

സന്തോഷത്തോടെ ഓടിച്ചെന്ന എന്നെ ഭര്‍ത്താവ് കാണിച്ചത്, അദ്ദേഹവും മറ്റൊരു സ്ത്രീയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ആണ്.

ഒരിക്കലും ഒരു ഭാര്യയും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയാണ് ഞാന്‍ കണ്ടത്. അതോടെ ഞാന്‍ മാനസികമായി തളര്‍ന്ന്, സ്വബോധം നഷ്ടപ്പെട്ടവെള പോലെയായി. ആ മനുഷ്യന് എന്റെ മനസിലുളള സ്ഥാനവും ഇല്ലാതായി.

സ്‌കൂള്‍ വിട്ട് വന്ന മകളെയും കൂട്ടി അന്നു ഞാന്‍ അവിടെനിന്നിറങ്ങി. ഇനി എനിക്ക് വേണ്ട അങ്ങനെയൊരു ഭര്‍ത്താവിനെ. എന്തിനാണ് അങ്ങയൊരാള്‍?

അഞ്ജു രവി

Ads by Google
TRENDING NOW