Saturday, January 20, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 01.16 PM

ഇമോജിദിനത്തില്‍ എഫ്ബി പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയില്ല; ചൂടറിഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ്

Mark Zuckerberg,  emoji day

വിദേശികള്‍ ഇന്ത്യയേ പറ്റി ആരെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെല്ലാം ചൂടറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും അവസാനം ഭാരതീയരുടെ ചീത്തവിളി കേട്ടത് മറ്റാരുമല്ല ആഗോള ടെക്ക് ഭീമനും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ.

ചിത്രങ്ങള്‍ക്ക് താഴെ ഇമോജികള്‍ ഉപയോഗിച്ച് കമന്റ് ചെയ്യുന്നതും ചാറ്റ് ചെയ്യുന്നതും നമ്മുടെ ഇഷ്ടവിനോദം ആണ്. ഇത്തരത്തില്‍ ലോക ഇമോജി ദിനത്തില്‍ (ജൂലൈ 17)ന് ലോകത്തെ ഏറ്റവുമധികം പ്രചാരമേറിയ ഇമോജികളും ഇവ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളും ഏതൊക്കെയെന്നാണ് സുക്കര്‍ബര്‍ഗ് തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

എന്നാല്‍ പോസ്റ്റില്‍ ഗ്രാഫിക്കില്‍ തിളങ്ങിയ ചിത്രത്തില്‍ ഇന്ത്യയ്ക്ക് സ്ഥാനം നല്‍കാത്തത് തന്നെയാണ് എല്ലാവരേയും ചൊടിപ്പിച്ചത്. ലോകത്ത് ഫെയ്‌സ്ബുക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇന്ത്യ ഇല്ല. നേരത്തെ സുക്കര്‍ ബര്‍ഗ്ഗ് ഏറ്റവും കൂടുതല്‍ പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ആണെന്ന് പറഞ്ഞിരുന്നു.

പോസ്റ്റിന് താഴെ കമന്റ് രൂപത്തിലാണ് ആക്രമണമുണ്ടായിരിക്കുന്നത്.

Ads by Google
Saturday 22 Jul 2017 01.16 PM
YOU MAY BE INTERESTED
TRENDING NOW