Tuesday, June 26, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 12.48 PM

മുടി ഭംഗിയാക്കാന്‍ ശ്രമിച്ച് മകന്‍ അമ്മയ്ക്ക് കൊടുത്തത് വമ്പന്‍ പണി

uploads/news/2017/07/129759/hair.jpg

മുടി ഭംഗിയാക്കാന്‍ ശ്രമിച്ച മകന്‍ അമ്മയ്ക്ക് കൊടുത്തത് വമ്പന്‍ പണി. അമ്മയും മകനും ചേര്‍ന്ന് ചിത്രീകരിച്ച ഒരു വീഡിയോയ്ക്കിടയില്‍ ആയിരുന്നു സംഭവം. കണ്ണാടിക്ക് മുന്‍പില്‍ കണ്ണടച്ചാണ് അമ്മയായ സ്ത്രീ ഇരിക്കുന്നത്. സമീപത്ത് നില്‍ക്കുന്ന മകന്‍ അവരുടെ മുടി ചീകുകയാണ്. അതിനോടൊപ്പം എങ്ങനെ മുടി ചീകണമെന്നും കുട്ടി വിവരിക്കുന്നുണ്ട്. അമ്മയുടെ മുടി ചീകി കഴിഞ്ഞ കുട്ടി പിന്നീട് കത്രിക കൈയ്യില്‍ എടുക്കുന്നുണ്ട്.

കത്രിക കൈയ്യില്‍ എടുത്ത ശേഷം മുടിയില്‍ സ്പര്‍ശിക്കാതെ മുറിക്കുന്ന പോലെ കാണിക്കുന്നു. തുടര്‍ന്ന് അമ്മയുടെ മുന്‍വശത്തെ മുടിയില്‍ കത്രിക കൊണ്ട് മുറിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മുടിയില്‍ കുടുങ്ങിയ കത്രിക എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്‍ ഭാഗത്തെ വലിയൊരു മുടിക്കൂട്ടമാണ് മുറിഞ്ഞ് വീണത്. അമ്മ കണ്ണ് തുറന്ന് കാണുന്നതും ഇതായിരുന്നു. ആകെ പരിഭ്രമിച്ച അമ്മ മുടി നഷ്ടപ്പെട്ടതോടെ നിലവിളിക്കുകയും ചെയ്യുന്നുണ്ട്.

Ads by Google
Saturday 22 Jul 2017 12.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW