Wednesday, November 01, 2017 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 04.14 PM

വാസ്തുശാസ്ത്ര വിധിയനുസരിച്ചുള്ള ഭൂമി

uploads/news/2017/07/129549/jyothi210717a.jpg

തെക്കു മുതല്‍ വായുകോണ്‍ വരെ ഉയര്‍ന്നും വടക്കു മുതല്‍ കിഴക്കുവരെ താഴ്ന്നുമിരിക്കുന്ന ഭൂമിയെ ഗജപൃഷ്ഠമെന്ന് പറയുന്നു. ഇതില്‍ വസിക്കുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യാഭിവൃദ്ധിയും ദീര്‍ഘായുസ്സും ഉണ്ടാകുന്നതാണ്.

''മനസ്സാ ച ക്ഷുഷാ യത്ര
സന്തോഷോ ജായതേ ഭൂവിഃ
തസ്യ കുര്യാല്‍ ഗൃഹം സര്‍വൈ-
രിതി ഗര്‍ഗ്ഗാതി സമ്മതം''

എന്ന വാസ്തുരത്‌ന പ്രദീപ സിദ്ധാന്തമനുസരിച്ച് കാഴ്ചയ്ക്ക് ഭംഗിയും മനസ്സിന് തൃപ്തിയും തോന്നുന്ന ഭൂമിയില്‍ ഗൃഹങ്ങളും ഉപഗൃഹങ്ങളും നിര്‍മ്മിക്കുന്നത് ശുഭകരമാണെന്ന് ഗര്‍ഗ്ഗന്‍ തുടങ്ങിയ ആചാര്യന്മാര്‍ പറയുന്നു. അങ്ങനെയാകണമെങ്കില്‍ ശാസ്ത്രവിധിപ്രകാരം ശുഭലക്ഷണങ്ങളും താഴ്ചപൊക്കങ്ങളും ഉണ്ടായിരിക്കണം.

സമ്മിശ്രമായിട്ടുള്ള നമ്മുടെ ഭൂമിയെ ആചാര്യന്മാര്‍ അതിന്റെ അവസ്ഥയേയും ഗുണദോഷഫലങ്ങളേയും തരംതിരിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത ഭൂമിയെ ശാസ്ത്രവിധിപ്രകാരം പരിഹാരങ്ങള്‍ ചെയ്ത് വാസയോഗ്യമാക്കുവാനും അല്ലാത്തവയെ ഉപേക്ഷിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കിഴക്ക് താണ് പടിഞ്ഞാറ് ഉയര്‍ന്ന ഭൂമി ഗോവീഥി. അതില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ 500 വര്‍ഷം സുഖാനുഭവങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. കിഴക്കുയര്‍ന്ന് പടിഞ്ഞാറ് താണ ഭൂമി ജലവീഥി. ഇതില്‍ 10 വര്‍ഷം സുഖാനുഭവങ്ങളും ശേഷം അനര്‍ത്ഥങ്ങളും ഫലം.

അഗ്നിക്കോണ് താഴ്ന്ന് വായുകോണ്‍ ഉയര്‍ന്ന ഭൂമി അഗ്നിവീഥി. ഇതില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ 12 വര്‍ഷം സുഖവും ശേഷം അഗ്നിഭയം, ദാരിദ്ര്യം എന്നിവ ഫലമെന്നും വിശ്വാസം.

അഗ്നികോണ്‍ ഉയര്‍ന്ന് വായൂകോണ്‍ താഴ്ന്ന ഭൂമിയെ സര്‍പ്പവീഥിയെന്നു വിളിക്കുന്നു. ഇതില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ യാത്രാശീലം ഉണ്ടാകുമെങ്കിലും 100 വര്‍ഷം ധനാഭിവൃദ്ധി ലഭിക്കുമെന്ന് വിശ്വാസം.

തെക്കുയര്‍ന്ന് വടക്കു താഴ്ന്ന ഭൂമിക്ക് ഗജവീഥിയെന്ന് പേര്‍. ഇതില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ 100 വര്‍ഷം ധനാഭിവൃദ്ധി. നിര്യതികോണുയര്‍ന്ന് ഈശാനകോണ്‍ താഴ്ന്നഭൂമി ധാന്യവീഥി. ഇതില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ 1000 വര്‍ഷം സുഖാനുഭവങ്ങളുണ്ടാകും.

uploads/news/2017/07/129549/jyothi210717b.jpg

നിര്യതികോണ്‍ താഴ്ന്ന് ഈശാനകോണുയര്‍ന്ന ഭൂമി ഭൂതവീഥി. ഇതില്‍ 6 വര്‍ഷം സുഖവും ശേഷം വിവിധ അസുഖങ്ങളാല്‍ കഷ്ടപ്പാട്. മദ്ധ്യഭാഗം താണ ഭൂമിയില്‍ വസിക്കുന്നവര്‍ യാത്രാശീലരും ബുദ്ധിഹീനരും ആയിത്തീരും.

മദ്ധ്യഭാഗം ഉയര്‍ന്ന ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് 10 വര്‍ഷം സുഖവും ശേഷം ധനഹാനി, ബന്ധനം ഇവ അനുഭവിക്കേണ്ടിവരും. കിഴക്കു പടിഞ്ഞാറു ദീര്‍ഘമായ ഭൂമി നാഗപൃഷ്ഠം.

ഇതില്‍ വസിക്കുന്നവര്‍ക്ക് വിപത്തുകള്‍ ഉണ്ടാകുന്നതാണ്. തെക്കു മുതല്‍ വായുകോണ്‍ വരെ ഉയര്‍ന്നും വടക്കു മുതല്‍ കിഴക്കുവരെ താഴ്ന്നുമിരിക്കുന്ന ഭൂമിയെ ഗജപൃഷ്ഠമെന്ന് പറയുന്നു.

ഇതില്‍ വസിക്കുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യാഭിവൃദ്ധിയും ദീര്‍ഘായുസ്സും ഉണ്ടാകുന്നതാണ്. കോണുകളില്ലാത്ത ഭൂമി, കുഴിക്കുമ്പോള്‍ കരിക്കട്ട, ഉമി, അസ്ഥി, മുടി ഇവയുള്ള ഭൂമി, കോണ്‍തിരിഞ്ഞിരിക്കുന്ന ഭൂമി ഇവയെല്ലാം തന്നെ വര്‍ജ്ജ്യങ്ങളാണ്.

തെക്കുവടക്ക് ദീര്‍ഘമായ ഭൂമി സര്‍വ്വസിദ്ധികളെയും ചതുരശ്രമായാല്‍ ധനാഭിവൃദ്ധിയേയും വളഞ്ഞതായാല്‍ ധനനാശത്തെയും മുറംപോലെയായാല്‍ വാതരോഗത്തെയും വായൂകോണില്ലാത്ത ഭൂമി സ്ത്രീനാശത്തെയും അഗ്നികോണില്ലാത്ത ഭൂമി ധനനാശത്തെയും ഈശാനകോണില്ലാത്ത ഭൂമി സര്‍വ്വനാശത്തെയും നിര്യതികോണില്ലാത്ത ഭൂമി സന്താനനാശത്തെയും സ്ത്രീനാശത്തെയും സൂചിപ്പിക്കുന്നു.

''ലക്ഷണഹീനേ വാസ്തുനി
വസ്താമ ശുഭാനി സംഭവന്ത്യേവ''
അതായത് ലക്ഷണപ്പിഴയുള്ള ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് അശുഭങ്ങള്‍ ഉണ്ടാകും.

പശുക്കള്‍ക്കും മനുഷ്യര്‍ക്കും ഉപയോഗ്യങ്ങളായ ഫലങ്ങളും പുഷ്പങ്ങളും ധാരാളമുള്ള വൃക്ഷങ്ങള്‍ ഉള്ളതും കുന്നും കുഴിയുമില്ലാതെ സമനിരപ്പായി കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ളതും ഒരു കുഴിയെടുത്താല്‍ അതിലെ മണ്ണ് വീണ്ടും അതില്‍ നിറച്ചാല്‍ അധികം വരുന്നതുമായ ഭൂമി ഉത്തമവും സമമായാല്‍ മധ്യമവും തികയാതെ വന്നാല്‍ അധമവുമാകുന്നു.

''സങ്കീര്‍ണ്ണ രൂപാ വസുധാത്ര വര്‍ണ്ണെ-
ര്‍ ഗന്‌ധൈ രസ ശ്ചാഖില വര്‍ജ്ജനീയ''
അതായത് ഭൂലക്ഷണങ്ങള്‍ സമ്മിശ്രമായി ഒരേ ഭൂമിയില്‍ കാണുന്നുവെങ്കില്‍ അത് ആര്‍ക്കും സ്വീകര്യമല്ല.

അജയന്‍ ചാത്തന്നൂര്‍

Ads by Google
Advertisement
Ads by Google
TRENDING NOW