Wednesday, October 18, 2017 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 03.36 PM

അഡിക്ഷനായി മാറുന്ന ടെക്‌സ്റ്റ് മെസേജ്

uploads/news/2017/07/129544/smsadaction210717.jpg

സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങള്‍ ഒരു പരിധി വരെ പ്രയോജനപ്പെടുന്നുണ്ടെങ്കിലും, കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആശയവിനിമയ മാര്‍ഗമായി മെസേജുകളെ കണ്ടു തുടങ്ങി.

ടെക്‌സ്റ്റ് മെസേജുകള്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ പരിധിയില്ലാത്ത ഉപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ അഡിക്ഷനായി മാറിയേക്കാം.

സ്മാര്‍ട് ഫോണുകളുടെ ലോകം കൂടുതല്‍ സ്മാര്‍ട്ട് ആയതോടെ ആശയവിനിമയ മാര്‍ഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്.

വിരല്‍ത്തുമ്പിലെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമായതോടെ പരസ്പരം സംസാരിച്ചില്ലെങ്കിലും, എന്തിന് ഫോണ്‍ വിളിച്ചില്ലെങ്കില്‍ പോലും ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇന്ന് വളരെ എളുപ്പം. എന്ത് വിശേഷവും ഫോണ്‍ വിളിച്ചറിയിച്ചിരുന്ന കാലം പോയി. ഇപ്പോള്‍ എന്ത് കാര്യത്തിനും 'ടെക്‌സ്റ്റിങു'കളാണ്.

നിമിഷങ്ങളുടെ ഇടവേളയില്‍ ഏത് കാര്യവും അറിയിക്കാനുള്ള ഉപാധിയായി ടെക്‌സ്റ്റ് മെസേജുകള്‍ മാറിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ മുതല്‍ കുടുംബാംഗങ്ങള്‍ വരെ ടെക്‌സ്റ്റിങിന്റെ ലോകത്താണ്.

സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങള്‍ ഒരു പരിധി വരെ പ്രയോജനപ്പെടുന്നുണ്ടെങ്കിലും, കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആശയവിനിമയ മാര്‍ഗമായി മെസേജുകളെ കണ്ടു തുടങ്ങി.

ടെക്‌സ്റ്റ് മെസേജുകള്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ പരിധിയില്ലാത്ത ഉപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ അഡിക്ഷനായി മാറിയേക്കാം.

പ്രായമൊരു ഘടകമല്ല


പ്രായഭേദമില്ലാതെ എല്ലാത്തരം ആളുകളെയും ടെക്‌സ്റ്റ് മെസേജുകള്‍ കീഴടക്കി കഴിഞ്ഞു. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ടെക്‌സ്റ്റ് മെസേജുകള്‍ക്ക് പിന്നാലെയാണ്.

യുവാക്കളെ സംബന്ധിച്ച് ഒഴിവുസമയങ്ങള്‍ ചിലവിടാനുള്ള മാര്‍ഗമായി ടെക്‌സ്റ്റ് മെസേജുകള്‍ മാറിയിട്ടുണ്ട്. സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നതു പോലും മെസേജുകളിലൂടെയായി മാറി.

മുന്‍പുണ്ടായിരുന്നതിനേക്കാള്‍ സങ്കേതിക സൗകര്യങ്ങള്‍ വര്‍ധിച്ചതു തന്നെയാണ് ടെക്‌സ്റ്റ് മെസേജുകളുടെ ഉപയോഗം കൂടാന്‍ കാരണം. ഗ്രൂപ്പുകളുടെ സഹായത്തോടെ സൗഹൃദങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന പോലെ ഒരുമിപ്പിക്കാനാകുമെന്ന പ്രത്യേകതയും ഇത്തരം മാധ്യമങ്ങള്‍ക്കുണ്ട്.

പുതു തലമുറയുടെ സൗഹൃദക്കൂട്ടായ്മകളും ഓര്‍മ്മ പങ്കുവയ്ക്കലുമൊക്കെ മെസേജുകളിലൂടെയായി മാറിക്കഴിഞ്ഞു. കൂടുതല്‍ സമയവും സമൂഹമാധ്യമങ്ങള്‍ക്കായി ചെലവിടുന്ന ഒരു തലമുറയാണ് ഇന്നുള്ളത്.

ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുപോലും മെസേജുകളുടെ ലോകം തുടക്കമാകുന്നു.

കുട്ടികളുടെ ഇടയിലും മെസേജുകള്‍ക്കുള്ള സ്വാധീനം ചെറുതല്ല. ചെറിയ പ്രായത്തില്‍ തന്നെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്നത്തെ തലമുറയ്ക്ക് നിഷ്പ്രയാസം സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ടെക്‌സ്റ്റുകളുടെ ലോകത്ത് പ്രായമൊരു ഘടകമല്ലാതായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കള്ളം പറഞ്ഞാലും ആരറിയാന്‍


മെസേജുകളുടെ ലോകത്താണിന്ന് ഭൂരിഭാഗം ആളുകളും. ആവശ്യ സന്ദര്‍ഭങ്ങളില്‍ ടെക്‌സ്റ്റ് മെസേജുകള്‍ ഗുണം ചെയ്യുമെങ്കിലും ഇവയുടെ ദോഷഫലങ്ങളും വിലയിരുത്തേണ്ടതുണ്ട്.

മെസേജ് ചെയ്യുന്ന വ്യക്തിയുടെ വികാരമോ, മുഖഭാവമോ മെസേജുകളിലൂടെ തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് മെസേജ് ചെയ്യുന്ന വ്യക്തി, പറയുന്ന കാര്യങ്ങളിലെ സത്യാവസ്ഥ എത്രമാത്രമുണ്ടെന്നു മനസിലാക്കുക പ്രയാസമായിരിക്കും.

ഇത് ടെക്‌സ്റ്റ് മെസേജുകളിലൂടെ കള്ളം പറയാനുള്ള പ്രവണത കൂടാനിടയാക്കും. മറ്റുള്ളവര്‍ അറിയില്ലെന്ന തോന്നല്‍ കള്ളം പറയാന്‍ പ്രേരണയാകും. പലപ്പോഴും നിലനില്‍പ്പിന്റെ ഭാഗമായി കള്ളം പറയേണ്ടതായി വരുന്നവരുമുണ്ട്.

Advertisement
Friday 21 Jul 2017 03.36 PM
YOU MAY BE INTERESTED
TRENDING NOW