Monday, October 02, 2017 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 10.47 AM

യുവാവിനെ കൊന്ന മുതല മൃതദേഹവുമായി തിരികെ എത്തി

uploads/news/2017/07/129500/oddnews210717a.jpg

യുവാവിനെ കൊന്ന മുതല മൃതദേഹവുമായി തിരികെ എത്തി. ഇന്‍ഡോനേഷ്യയിലാണ് സംഭവം. കുളിക്കാന്‍ ലെംപാക്ക് പുഴയിലിറങ്ങിയ 41-കാരനായ സ്യാരിഫുദീനെ മുതലപിടിക്കുകയായിരുന്നു.

കൂട്ടുകാര്‍ക്കൊപ്പം ചൊവ്വാഴ്ച വൈകിക്ക് പുഴയിലിറങ്ങിയ ഇയാളെ മുതല കടിച്ചു കൊന്നു. സുഹൃത്തുക്കളും ബന്ധുക്കളും രാത്രിമുഴുവന്‍ തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ ഒരു ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.

ലാംപെക് പുഴയില്‍ നഗ്‌നനായി കുളിക്കാനിറങ്ങിയാല്‍ മുതല പിടിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. വസ്ത്രമണിഞ്ഞു കൊണ്ടാണ് കുളിക്കുന്നതെങ്കില്‍ കുഴപ്പമില്ല. ഈ നിയമം തെറ്റിച്ചതുകൊണ്ടാണ് സ്യാരിഫുദീനെ മുതല പിടിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

സ്യാരിഫുദീന്റെ മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്. ഗ്രാമവാസികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മുതലയെപ്പിടിക്കുന്നതില്‍ വിദഗ്ധനായ ദുര്‍മന്ത്രവാദി പുഴയ്കക്കരികിലെത്തുകയും മന്ത്രം ചൊല്ലുകയും ചെയ്തു.

ഏറെ വൈകാതെ സ്യാരിഫുദീന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. സ്യാരിഫുദീനെ ജീവനോടെ തിരിച്ചെത്തിക്കാനായിരുന്നു മന്ത്രവാദി ദുര്‍മന്ത്രവാദം ചെയ്തതെന്നും മുതല മൃതദേഹം തിരിച്ചുകൊണ്ടുവന്നതാണെന്നുമാണ് മന്ത്രവാദിയും ഗ്രാമവാസികളും പറയുന്നത്.

മുതല സ്യാരിഫുദീന്റെ മൃതദേഹവുമായി കരയിലേക്ക് വരുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കരയ്ക്കടുത്ത് എത്താറാറായപ്പോള്‍ മൃതദേഹം ഉപേക്ഷിച്ച് മുതല പോവുകയും ചെയ്തു.

താന്‍ സ്യാരിഫുദീനെ ഭക്ഷിച്ചിട്ടില്ലെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മന്ത്രവാദിയുടെ നിര്‍ദ്ദേശം അനുരിച്ചാണ് മുതല ഇത്തരത്തില്‍ ചെയ്തതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

Ads by Google
Advertisement
Friday 21 Jul 2017 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW