Wednesday, December 13, 2017 Last Updated 57 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jul 2017 05.06 PM

ജര്‍മനിയില്‍ താമസിക്കുന്ന ഗോവാക്കാരടെ കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം

uploads/news/2017/07/129283/pravsi200717a.jpg

ഫ്രാങ്ക്ഫര്‍ട്ട്: വിദേശത്ത് താമസിക്കുന്ന ഗോവാക്കാരടെ 18 നും 28 നും ഇടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം. ഗോവായെക്കുറിച്ച് കൂടുതല്‍ അറിയാനും, പൈത്യുക സ്മാരകങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിക്കാനും, ഗോവയുടെ പ്രക്യുതിഭംഗിയും, ടൂറിസവും ആസ്വദിക്കാനും ഈ അവസരം ഉപയോഗപ്രദമാണ്. ഗോവാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് ആണ് ഈ ഗോവന്‍ ഡിയാസ്‌പോരാ യൂത്ത് പ്രോഗ്രാം നടത്തുന്നത്.

ഏതെങ്കിലും ഇന്ത്യയെ തിരിച്ചറിയുക എന്ന പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് ഈ ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അര്‍ഹത ഇല്ല. ജര്‍മനിയില്‍ താമസിക്കുന്നവര്‍ ഇതിനുള്ള നിര്‍ദ്ദിഷ്ട അപേക്ഷഫോറം പൂരിപ്പിച്ച് ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി മുഖേന അയയ്ക്കണം.

ഇതിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജര്‍മനിയില്‍ നിന്നും ഗോവയിലേക്കും, തിരിച്ച്ഡന്റഹിയില്‍ നിന്നും എയര്‍ ടിക്കറ്റ് എടുക്കണം. ഈ എയര്‍ ടിക്കറ്റിണന്റ 90 ശതമാനം ഗോവാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് തിരിച്ച് നല്‍കും. പ്രോഗ്രാമിന് വരുന്നവര്‍ക്ക് ഗോവാ'മിറാമര്‍ റസിഡന്‍സി' ഹോട്ടലില്‍ എയര്‍കണ്ടീഷന്‍ റൂമില്‍ താമസവും മുഴുവന്‍ ഭക്ഷണവും, ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമും ലഭിക്കും.

ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമിന് ശേഷം ഗോവാ-ഡല്‍ഹി ഫ്രീ എയര്‍ ടിക്കറ്റും, ഡല്‍ഹിയില്‍ ഗോവാ ദിവാസ് ഹോട്ടല്‍ താമസം, ഭക്ഷണം, ഡല്‍ഹി, ആഗ്രാ ടൂര്‍ എന്നിവ ഫ്രീ ആയി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാഫോറത്തിനും താഴെ കൊടുത്തിരിക്കുന്ന ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.indianembassy.de/pages.php?id=14410
https://www.indianembassy.de/pdf/APPLICATION_FORM_j16.pdf

ജോര്‍ജ് ജോണ്‍

Ads by Google
Thursday 20 Jul 2017 05.06 PM
YOU MAY BE INTERESTED
TRENDING NOW