Thursday, July 20, 2017 Last Updated 5 Min 23 Sec ago English Edition
Todays E paper
Thursday 20 Jul 2017 04.32 PM

ജീപ്പ് മോഡലുകളുടെ വില കുത്തനെ കുറച്ചു

jeep, auto

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് മോഡലുകളുടെ വിലയില്‍ വന്‍കുറവ് വരുത്തി. 18.5 ലക്ഷം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ജീപ്പ് ഗ്രാന്‍ഡ് ചോര്‍ക്കി ലിമിറ്റഡ് മോഡലിനാണ് വന്‍ കുറവ് വരുത്തിയിരിക്കുന്നത്. 17.85 ലക്ഷം രൂപയുടെ കുറവാണ് മോഡലില്‍ കമ്പനി നല്‍കുന്നത്. ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ് ഡീസല്‍ മോഡലിന് നിലവില്‍ 93.64 ലക്ഷം രൂപയും ഗ്രാന്‍ഡ് ചോര്‍ക്കി സമ്മിറ്റി ഡീസലിന് 1.03 കോടിയുമാണ് വില.

ജി.എസ്.ടി നിലവില്‍ വന്നതോടെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം വില കുറച്ചിരുന്നു. എസ്.യു.വികളുടെ വിലയില്‍ വന്‍ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് തന്നെ ജീപ്പും വില കുറച്ച് രംഗത്തെത്തിയിരിക്കുന്നത്.

മാത്രമല്ല ജൂലൈ 31ന് ഇന്ത്യന്‍ നിര്‍മ്മിത കോംപസിനെയും ജീപ്പ് വിപണിയിലിറക്കാനൊരുങ്ങുകയാണ്. വാഹനലോകം ഏറെ പ്രതീക്ഷയോടെയാണ് കോംപസിന്റെ വരവിനെ കാത്തിരിക്കുന്നത്.

Ads by Google
TRENDING NOW