Tuesday, July 17, 2018 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jul 2017 02.56 PM

മനസില്‍ ഒളിപ്പിക്കുന്ന സ്‌നേഹം...

uploads/news/2017/07/129264/marupathi200717a.jpg

വ്യവസായ സംരംഭകയും ചിത്രകാരിയുമായ ഷീല കൊച്ചൗസേപ്പ് തന്റെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെക്കുറിച്ച്...

വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കുക. പരാജയങ്ങളില്‍ തളരാതിരിക്കുക.. ഇതാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വിജയമന്ത്രം. കേരളത്തിലെ വ്യവസായ ചരിത്രത്തില്‍ വിഗാര്‍ഡും അതിന്റെ എല്ലാമെല്ലാമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും പ്രഥമ സ്ഥാനത്താണ്.

അദ്ദേഹത്തിന്റെ വിജയം ഓരോ വ്യക്തിയും കണ്ടുപഠിക്കേണ്ടതാണ്. ആവശ്യത്തിലധികം പണവും സമ്പത്തും ഉള്ള കുടുംബത്തില്‍ ജനിച്ചിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ സ്വന്തം അധ്വാനംകൊണ്ട് വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തയാളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

ഏതൊരാണിന്റെയും വിജയത്തിനുപിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്നത് അദ്ദേഹത്തിന്റെ കാര്യത്തിലും ശരിയാണ്. വിജയങ്ങളിലെല്ലാം ഒപ്പം നില്‍ക്കുകയും വീണുപോയപ്പോഴൊക്കെ തണലാവുകയും ചെയ്ത, പ്രാര്‍ത്ഥനയും സ്നേഹവും നല്‍കി അദ്ദേഹത്തോടൊപ്പം നിന്ന് ആ വലിയ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഷീല കൊച്ചൗസേപ്പ്.

കൊച്ചൗസേപ്പിന്റെ ജീവിതത്തിലേക്ക്.


ഞങ്ങള്‍ ശരിക്കും വടക്കാഞ്ചേരിക്കാരാണ്. പിന്നീട് തൃശൂരിലേക്ക് താമസം മാറ്റി അവിടുത്തുകാരായി മാറിയതാണ്. എന്റെ പഠനവും മറ്റും കഴിഞ്ഞ് നിന്നപ്പോള്‍ വീട്ടുകാര്‍ വിവാഹം ആലോചിച്ചുതുടങ്ങി. അങ്ങനെ പല ആലോചന വന്നതില്‍ ഒന്നായിരുന്നു കൊച്ചൗസേപ്പിന്റേത്.

ആദ്യമായി എന്നെ കാണാന്‍ വരുന്നത് കൊച്ചൗസേപ്പിന്റെ ഒരു കസിനാണ്. അദ്ദേഹം വന്നുപോയിക്കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞ് ആലോചന സ്ട്രോങ്ങായി.

ഒരു ദിവസം കൊച്ചൗസേപ്പ് എന്നെ പെണ്ണുകാണാന്‍ വരുന്നു എന്നറിഞ്ഞു. ഉടനെ എന്റെ ആങ്ങളമാര്‍ക്ക് ഒരു ആശയം. ചെറുക്കന്‍ ഇങ്ങോട്ട് വരും മുന്‍പ് അങ്ങോട്ട് പോയി അവനെക്കണ്ട് ചുറ്റുപാടൊക്കെ അറിഞ്ഞുകൂടേ?

വടക്കാഞ്ചേരിയില്‍നിന്ന് സാധനങ്ങള്‍ എടുക്കാനെന്നെ വ്യാജേനെയാണ് അവിടെ ചെന്നത്. കൊച്ചൗസേപ്പിന്റെ സത്യസന്ധതയും മറ്റും കണ്ടപ്പോള്‍ അവര്‍ക്കദ്ദേഹത്തെ ഇഷ്ടമായി. അതിനുശേഷമാണ് എന്നെ കാണാന്‍ കൊച്ചൗസേപ്പ് വരുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ പെണ്ണുകാണലായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

വിവാഹമൊക്കെ ഉറപ്പിച്ചുകഴിഞ്ഞ് എന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എത്ര നിര്‍ബന്ധിച്ചിട്ടും കൊച്ചൗസേപ്പ് പണം വാങ്ങിയില്ല. 1977 ലായിരുന്നു ഞങ്ങളുടെ വിവാഹം. അന്നും ഇന്നും അദ്ദേഹം ചില മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നു.

വിവാഹത്തിന് ആറ് മാസം മുന്‍പായിരുന്നു വിഗാര്‍ഡ് തുടങ്ങിയത്. നാലോ അഞ്ചോ ജോലിക്കാരുമായി ചെറിയൊരു ഷെഡാണ് ഞാന്‍ വന്നപ്പോള്‍ കണ്ടത്. ആറ് മാസംകൊണ്ടുതന്നെ ബിസിനസ് അത്യാവശ്യം മെച്ചപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ മറ്റൊരു അന്തരീക്ഷമായിരുന്നു. ആരും അധികം സംസാരിക്കില്ല. കൃത്യനിഷ്ഠയോടെയുള്ള ജീവിതം. രാവിലെ എഴുന്നേല്‍ക്കാനും ഭക്ഷണം കഴിക്കാനും വൈകിട്ട് ഉറങ്ങാനും ഒക്കെ പ്രത്യേക സമയമുണ്ടായിരുന്നു.

എനിക്കല്‍പ്പം ഒച്ചയും ബഹളവും ഒന്നും കേട്ടില്ലെങ്കില്‍ സമാധാനമാവില്ല. ഞങ്ങള്‍ ടൗണില്‍ ജനിച്ചുവളര്‍ന്നവരാണ്. എന്റെ അപ്പച്ചന് തൃശൂരില്‍ തുണിക്കടയും സ്വര്‍ണ്ണക്കടയുമൊക്കെയുണ്ടായിരുന്നു.

സിറ്റിലൈഫ് ആസ്വദിച്ച് ജീവിച്ചവരാണ് ഞാനും സഹോദരങ്ങളും. അതുകൊണ്ടുതന്നെ കൊച്ചൗസേപ്പിന്റെ ജീവിതരീതിയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം വേണ്ടിവന്നു.

ചെറിയ സ്വപ്നങ്ങളും ഞങ്ങളും...


വിവാഹം കഴിഞ്ഞ് രണ്ടുമാസം ഞാന്‍ കൊച്ചൗസേപ്പിന്റേയും എന്റെയും വീട്ടില്‍ മാറി മാറി താമസിച്ചു. അന്ന് കൊച്ചൗസേപ്പിന് ഒരു സ്‌കൂട്ടറുണ്ട്. അതിലാണ് ഞങ്ങളുടെ കറക്കം. മൂന്നുമാസമായപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. എറണാകുളത്ത് ഒരു ചെറിയ വാടക വീടെടുത്ത് ഞങ്ങള്‍ അങ്ങോട്ട് മാറി.

ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ അന്നുതന്നെയാണ് മൂത്ത മകന്‍ അരുണ്‍ ജനിക്കുന്നത്. പ്രസവത്തിന്റെ തലേന്നു കൊച്ചൗസേപ്പ് എന്നെയും കൂട്ടി ഒരു ഹോട്ടലില്‍പോയി ഭക്ഷണം കഴിച്ചു. അങ്ങനെ ഒരു ദിവസം മുന്‍പേതന്നെ വിവാഹവാര്‍ഷികം ആഘോഷിച്ചു.

പിറ്റേന്നു മോനുണ്ടായി. പ്രസവ സമയത്ത് അദ്ദേഹം ആ പരിസരത്തുപോലും ഉണ്ടായിരുന്നില്ല. കമ്പനിയുടെ ആവശ്യത്തിനായി എവിടെയൊക്കയോ പോയിരിക്കുകയായിരുന്നു. ഇക്കാര്യം ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കും. അപ്പോള്‍ അദ്ദേഹം ചോദിക്കും::ഇതൊക്കെ അത്രവലിയ കാര്യമാണോ??

Ads by Google
Loading...
TRENDING NOW