Saturday, September 23, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jul 2017 02.46 PM

കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി; ജീവിതത്തോട് പടപൊരുന്ന ഈ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി സുമനസ്സുകളുടെ സഹായം തേടുന്നു

വിവിധ സ്വകാര്യ ആശുപത്രികളില്‍ നടത്തിയ ചികിത്സയില്‍ ഇതിനകം തന്നെ വലിയ തുക സുബ്ബലക്ഷ്മിയുടെ പിതാവ് റെജി മുടക്കി കഴിഞ്ഞു.
charity

കോട്ടയം: കിഡ്‌നി രോഗത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെങ്കിലും ഈ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തന്റെ സ്വപ്നങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. രണ്ടു വര്‍ഷമായി ഗുരുതരമായ കിഡ്‌നി രോഗം കൊണ്ട് ക്ലേശിക്കുകയാണ് സുബ്ബലക്ഷ്മി (22). മധ്യകേരളത്തിലെ പ്രമുഖ ആയുര്‍വേദ നഴ്‌സിംഗ് കോളജില്‍ പഠനം നടത്തുന്നതിനിടെയാണ് സുബ്ബലക്ഷമിയുടെ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയ രോഗം കണ്ടെത്തുന്നത്.

പഠനത്തിന്റെ ഭാഗമായി ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ പ്രാക്ടീസിന് പോയിരുന്നു. അവിടെവച്ചുണ്ടായ കടുത്ത ശ്വാസംമുട്ടലാണ് പ്രാരംഭ ലക്ഷണം. ശ്വാസംമുട്ടല്‍ കുറഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. ഇവിടെ നടന്ന പരിശോധനകളിലാണ് കിഡ്‌നിയെ ബാധിച്ച രോഗത്തെ കുറിച്ച് അറിയുന്നത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ.കെ.എസ് ജയകുമാറിന്റെ ചികിത്സയിലാണ്. അഞ്ചാം സ്‌റ്റേജിലാണ് രോഗത്തിന്റെ സ്ഥിതി. ആഴ്ചതോറും ഡയലിസിസ് നടത്തിയാണ് സുബ്ബലക്ഷ്മിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്.

വിവിധ സ്വകാര്യ ആശുപത്രികളില്‍ നടത്തിയ ചികിത്സയില്‍ ഇതിനകം തന്നെ വലിയ തുക സുബ്ബലക്ഷ്മിയുടെ പിതാവ് റെജി മുടക്കി കഴിഞ്ഞു. നാല് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലാണ് സുബ്ബലക്ഷ്മി അടക്കം നാല് പെണ്‍കുട്ടികളുമായി ഈ കുടുംബം കഴിയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് റെജി. സുബ്ബലക്ഷ്മിയുടെ അമ്മയും ചെറിയ ജോലികള്‍ക്ക് പോയാണ് ഇപ്പോള്‍ കുടുംബം പുലരുന്നത്.

charity

മകളുടെ ചികിസ്തയ്ക്കായി ഇതിനകം തന്നെ പലരോടും കടം വാങ്ങിയിട്ടുണ്ട്. ഇനിയും കടംവാങ്ങി എത്രകാലം ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് അറിയില്ല. രോഗം ഭേഗമാകാന്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കിഡ്‌നി നല്‍കാന്‍ കുടുംബം തയ്യാറാണ്. എന്നാല്‍ അതിനുള്ള ചെലവാണ് ഇവരെ അലട്ടുന്നത്. ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സയ്ക്കും തുടര്‍ന്ന് ജീവിതകാലം മരുന്നിനും ഈ കുട്ടിക്ക് സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ഉദാരമതികളായ വായനക്കാരുടെ സഹായം തേടുകയാണ് ഈ കുടുംബം.

വിലാസം: സുബ്ബലക്ഷ്മി റെജി.എം., ലക്ഷ്മി ഭവനം, പുതുമറ്റം പി.ഒ വെള്ളുത്തുരുത്തി, വാകത്താനം, കോട്ടയം
ബാങ്ക്: എസ്.ബി.ഐ അക്കൗണ്ട് നമ്പര്‍: 67380103414, 67374890125
മൊബൈല്‍ നമ്പര്‍: 8075854897, 9747027950

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW