Thursday, October 05, 2017 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jul 2017 01.57 PM

ബെസ്റ്റ് ക്വാളിറ്റീസ് ഓഫ് സാമന്ത

uploads/news/2017/07/129254/Weeklysamtha200717.jpg

നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതമായ ജീവിതത്തിനായി പ്രത്യുഷ് എന്ന സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുന്നു
ഈ താരം.

മോഡലിങ്ങിലൂടെ അഭിനയരംഗത്ത് എത്തുകയും ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് തെന്നിന്ത്യന്‍ നായികമാരുടെ ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്ത നടിയാണ് സാമന്ത രുത് പ്രഭു. ആന്ധ്രാ സ്വദേശിയായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മൂത്തമകളായ സാമന്ത നടന്‍ നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയാണ്.

ലിവിങ് ടുഗദര്‍ സമ്പ്രദായത്തില്‍ ജീവിച്ചുപോന്ന നാഗചൈതന്യയും സാമന്തയും ഒടുവില്‍ ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ ഉടന്‍ വിവാഹിതരാകുന്നു. തീവ്രസ്‌നേഹത്തിന്റെ നേര്‍സാക്ഷികളായ നാഗചൈതന്യ- സാമന്ത വിവാഹം ചലച്ചിത്രലോകത്തെ ചര്‍ച്ചാവിഷയമാണ്.

ലൗവിങ് മലയാളം


അമ്മ മലയാളിയായതുകൊണ്ടാകാം സാമന്ത വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കുകയുള്ളൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം വളരെയധികം ഇഷ്ടപ്പെടുന്നതു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു ക്ഷണം ലഭിച്ചാല്‍ സന്തോഷത്തോടെ അത് സ്വീകരിക്കുമെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം


ജീവിതത്തിലുണ്ടാകുന്ന രസകരമായ സന്ദര്‍ഭങ്ങളെല്ലാം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്യാന്‍ താല്‍പ്പര്യമുള്ള കൂട്ടത്തിലാണ് സാമന്ത. എന്തിനേറെ പറയുന്നു, ഒരു ഡ്രസ് വാങ്ങുകയാണെങ്കില്‍ പോലും അതിന്റെ ഫോട്ടോയെടുത്ത് എഫ്.ബിയിലിടാന്‍ താരം മറക്കില്ല.

ഇങ്ങനെയൊക്കെ ചെയ്യുന്നതെന്തിനെന്ന ചോദ്യത്തിന്, എന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് 'എന്നെ മനസിലാക്കാന്‍ വേണ്ടി ഇട്ടതാണെന്നും ഇനിയും താന്‍ അങ്ങനെതന്നെ ആവര്‍ത്തിക്കു'മെന്നും മറുപടി നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ നടികളില്‍ ഒരാളാണിവര്‍.

uploads/news/2017/07/129254/Weeklysamtha200717a.jpg

സിമ്പിളാണ് സാമന്ത


നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതമായ ജീവിതത്തിനും മറ്റുമായി 'പ്രത്യുഷ്' എന്ന സംഘടനയുണ്ടാക്കുകയും അതിനുവേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിക്കുകയും ചെയ്യുന്ന താരം, ഉദ്ഘാടനങ്ങള്‍ക്കും മറ്റും തനിക്കു കിട്ടുന്ന തുക സംഘടനയ്ക്കായി നീക്കിവയ്ക്കുകയും ചെയ്യുന്നു.

മാത്രമല്ല, ഒരു സിനിമയ്ക്ക് ഒരുകോടി രൂപയാണ് ഈ താരത്തിന്റെ പ്രതിഫലം. ഇതിന്റെ മുക്കാല്‍ പങ്കും സംഘടനയ്ക്കായി നല്‍കുന്നതിലാണ് ശ്രദ്ധയര്‍പ്പിക്കുന്നത്.

സാമ്പാറ് കുഴച്ച ചോറ്


ഭാഷാഭേദമെന്യേ ഏവര്‍ക്കും ഇഷ്ടമുള്ള ഈ നായികയുടെ പ്രിയവിഭവം കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും. സാമ്പാറില്‍ കുഴച്ച ചോറാണ് ഈ താരത്തിന്റെ ഇഷ്ടവിഭവം.

ചിക്കന്‍, ഫിഷ്, എരിവേറിയ അച്ചാറുകള്‍ തുടങ്ങിയവയും ഇവര്‍ കഴിക്കാറുണ്ട്. എന്നാല്‍ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാല്‍ ഫ്രഷ്ജ്യൂസും വെജിറ്റബിള്‍ സാലഡും മാത്രമേ സാമന്ത കഴിക്കുകയുള്ളൂ.

അതിരാവിലെ എഴുന്നേല്‍ക്കുക, ചിട്ടയായുള്ള വ്യായാമമുറകള്‍ അഭ്യസിക്കുക ഇവയെല്ലാം താരത്തിന് താല്‍പ്പര്യമുള്ള കാര്യങ്ങളാണ്. സിനിമകള്‍ കാണുക, പാട്ടുകള്‍ കേള്‍ക്കുക തുടങ്ങിയവ സാമന്തയുടെ ഇഷ്ടവിനോദങ്ങളാണ്.

- ദേവിന റെജി

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW