Sunday, December 17, 2017 Last Updated 12 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jul 2017 12.44 PM

മത്സരയോട്ടത്തിൽ വിജയിച്ച ഒമാനി ഒട്ടകത്തെ വിറ്റത് നാലര കോടി രൂപക്ക്

uploads/news/2017/07/129239/gulf200717d.jpg

മസ്കത്ത്: മത്സര ഓട്ടത്തിൽ ഒന്നാമതെത്തിയ ഒമാനി ഒട്ടകത്തെ റെക്കോഡ് വില നൽകി യു.എ.ഇ സ്വദേശി സ്വന്തമാക്കി.ഒമാനിലെ സൊഹാറിലെ മുഹമ്മദ് അൽ ഫാർസിയുടെ മർസൂഖ് എന്ന ആൺ ഒട്ടകത്തെയാണ് മോഹവിലയായ 2.72 ലക്ഷം ഒമാനി റിയാൽ ( നാലര കോടിയലധികം ഇന്ത്യൻ രൂപ) നൽകി ഷാർജ സ്വദേശിയായ അലി അൽ സുവൈദി വാങ്ങിയത്.

സൊഹാർ,സൂർ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ മർസൂഖി ഒന്നാം സ്ഥാനം നേടിയിരുന്നു.കഴിഞ്ഞ 20 വർഷത്തിനിടെ ഒമാനി ഒട്ടകത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.1997ൽ മത്സര വിജയിയായ ഒമാനി ഒട്ടകത്തെ സൗദി സ്വദേശി 1.97 ലക്ഷം ഒമാനി റിയാലിന് സ്വന്തമാക്കിയിരുന്നു.

സൗദി കഴിഞ്ഞാൽ ഏറ്റവും വലിയ ജി.സി. സി രാഷ്ട്രമായ ഒമാനിൽ ഒട്ടകങ്ങളെ വളർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഒട്ടനവധി സൗകര്യങ്ങളുണ്ട്. 2003 ൽ ഒട്ടക മത്സരങ്ങളുടെ ട്രാക്കുകളുടെ അറ്റകുറ്റപ്പണിക്കായി പത്ത് ലക്ഷം റിയാലാണ് സുൽത്താൻ ഖാബൂസ് ബിൽ സഈദ് നീക്കിവെച്ചത്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായതിനാൽ ഒമാനികൾ ഒട്ടക വളർത്തലിനും മത്സരയോട്ടങ്ങൾക്കും വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്.

റ്റി.കെ അബ്ദുള്‍ റസാഖ്‌

Ads by Google
Thursday 20 Jul 2017 12.44 PM
YOU MAY BE INTERESTED
TRENDING NOW