Saturday, October 21, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 04.56 PM

നീശൂഢതകളേറി സമുദ്രത്തിനടിയില്‍ പ്രാചീന 'കാട്': വരാനിരിക്കുന്ന ദുരന്തം പ്രവചിക്കുമെന്ന് ശാസ്ത്രലോകം

Mysterious ancient, Underwater forest, Earth’s grim future,

മെക്‌സിക്കോ: കടലിന്നടയില്‍ ഒരു കാട്. വന്‍ വൃക്ഷങ്ങള്‍ തടിച്ചു വളര്‍ന്ന കൂട്ടമായി നില്‍ക്കുന്ന ഈ ഹരിതസമ്പത്തിന് പഴക്കം 60,000 വര്‍ഷത്തിനും മേലേ. ഉപ്പുവെള്ളത്തില്‍ വളരാത്ത സൈപ്രസ് മരങ്ങള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നു, പലയിടത്തായി ചിതറിക്കിടക്കുന്ന മരത്തടികള്‍ ഈ കാടിനു ചുറ്റുമായി ഒരു മാന്ത്രികവലയം പോഖലെ ഇതിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു വലയം.

പറഞ്ഞു വരുന്നത് ഭാവനാകൂമ്പാരമല്ല, കാടോളം തന്നെ പച്ചസത്യം. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ അലബാമ തീരത്തോടു ചേര്‍ന്ന കിടക്കുന്ന കടലില്‍ 60 അടിയോളം താഴെയായാണ് ഈ നീശൂഢതകളേറുന്ന കാട് നിലകൊള്ളുന്നത്.

Mysterious ancient, Underwater forest, Earth’s grim future,

60,000 വര്‍ഷം പഴക്കമുള്ള മരങ്ങളും മരത്തടികളുമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. ഉപ്പുവെള്ളത്തില്‍ വളരാത്ത ചതുപ്പു പ്രദേശങ്ങളോട് ഒരു ഇഷ്ടക്കൂടുതല്‍ ഉള്ള സൈപ്രസ് മരങ്ങള്‍ കടലിന്നടിയില്‍ തഴച്ചു വളരുന്നു അതില്‍ പലതും കടലിന്നടിയില്‍ വേരാഴ്ത്തിയ നിലയിലാണ്.

ഈ കാട്ടില്‍ നിന്നും ബെന്‍ റെയിന്‍സ് എന്ന മാധ്യമപ്രവര്‍ത്തകനും ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, മിസിസിപ്പി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷക സംഘവും ശേഖരിച്ച മരത്തടികളില്‍ കാര്‍ബണ്‍ ഡേറ്റിങ്ങ് വഴിയാണ് ഇവയുടെ പഴക്കം നിര്‍ണ്ണയിച്ചതും, പുറംലോകം ഞെട്ടിയതും.

അലബാമയില്‍ കാട് കണ്ടെത്തിയ പ്രദേശം പ്രാചീന കാലത്ത് ഒരു താഴ്‌വര ആയിരുന്നു എന്നാണ് നിഗമനം. ശെസപ്രസ്മരങ്ങള്‍ നിറഞ്ഞ കാട് ഒരു ചതുപ്പിന്റെ ഭാഗമായിരുന്നു. അവയ്ക്കിടയിലൂടെ നദി ഒഴുകിയതിന്റെയും അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചതുപ്പില്‍ മരങ്ങള്‍ വേരുറച്ച മണ്ണില്‍ ഓക്‌സിജന്‍ കുറവാണ്. എന്നിരിക്കെ മരത്തടികള്‍ അഴുകാനിടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കുറവാണ്. പിന്നീട് പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ കാട് മൂടപ്പെട്ടുപ്പോകുകയും ചതുപ്പ് സമുദ്രത്തിലാഴുകയും പിന്നാലെ ചെളിയും ചതുപ്പും, അടിഞ്ഞതോടെ ഓക്‌സിജന്‍ പുറത്തുവിടാനാകാത്ത അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട വലയമാണ് ഈ കാടിനെ സംരക്ഷിക്കുന്നത്.

Mysterious ancient, Underwater forest, Earth’s grim future,

എന്നാല്‍ 2004 ല്‍ അലബാമയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഈ വലയം തകര്‍ത്തു. അതോടെയാണ് കടലിന്നടിയിലെ കാട് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഇതിനെ ചുറ്റിപ്പറ്റി മത്സ്യങ്ങളും, മറ്റു ജലജീവികളും പെരുകുകയും ചെയ്യുകയായിരുന്നു. അങ്ങനെയെന്നാല്‍ ലോകത്തിന്റെ തന്നെ ഭാവി നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള ജീവിക്കുന്ന ഫോസിലുകളെയാണ് കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഒരു താഴവര സമുദ്രത്തിനടിയില്‍ താഴ്ന്നു പോയതെങ്ങനെ. അതേപ്പറ്റി ഒരുപാട് ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം കിട്ടാനുള്ളത്്.

Ads by Google
Advertisement
Wednesday 19 Jul 2017 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW