Friday, November 24, 2017 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 04.08 PM

കര്‍ക്കിടകത്തിന് പുതുരുചികള്‍...

uploads/news/2017/07/128984/madmcokry190717.jpg

മനുഷ്യശരീരത്തിന്റെ പുനരുജ്ജീവനത്തിന്റെ കാലമാണ് കര്‍ക്കിടക മാസം.ഈ സമയത്ത് ഇലക്കറികളും പ്രകൃതിദത്തമായ ഭഷ്യവസ്തുക്കളും കൊണ്ടുളള വിഭവങ്ങള്‍ കഴിക്കുന്നത് ശാരീരിക ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും...

ഉലുവക്കഞ്ഞി


ആവശ്യമുള്ള സാധനങ്ങള്‍
ഉലുവ - 1 ടീസ്പൂണ്‍
ശര്‍ക്കര (ഉരുക്കി അരിച്ചത്) - ആവശ്യത്തിന്
അരി - 4 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - 1 1/2 മുറി

തയാറാക്കുന്ന വിധം


ഉലുവ ഒരു ദിവസം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ശേഷം വേവിക്കാന്‍ വയ്ക്കാം. ഉലുവ പകുതി വേവാകുമ്പോള്‍ അരി ചേര്‍ക്കുക. വെന്തുടയുമ്പോള്‍ തേങ്ങ ചിരകിയതും ശര്‍ക്കരയും ചേര്‍ക്കാം. ഉലുവയ്ക്ക് കയ്പ്പുളളതുകൊണ്ട് ശര്‍ക്കരയുടെ അളവ് പാകത്തിന് ചേര്‍ക്കാം. ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.

വാഴക്കൂമ്പ് തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
വാഴക്കൂമ്പ് പൊടിയായി കൊത്തിയരിഞ്ഞത് - 1 എണ്ണം
പച്ചമുളക് - 2 എണ്ണം (ചതച്ചത്)
ചുവന്നുള്ളി - 4 എണ്ണം (ചതച്ചത്)
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


വാഴക്കൂമ്പ് അരിഞ്ഞ് വെളിച്ചെണ്ണ തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന വാഴക്കൂമ്പ് ചേര്‍ക്കുക. നന്നായി ഇളക്കി അതിലേക്ക് തേങ്ങ ചതച്ചതും പച്ചമുളകും ഉള്ളിയും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക.
uploads/news/2017/07/128984/madmcokry1907171.jpg

ചീര സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ചെറുതായി അരിഞ്ഞ ചീര - 1 കപ്പ്
ചീസ് - 100 ഗ്രാം
കുരുമുളക് - 1 ടീസ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ - 1ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


വെള്ളം തിളപ്പിച്ച ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേര്‍ത്തു തിളപ്പിക്കുക. ചീര വെന്തു കഴിഞ്ഞാല്‍ ചീസ് കഷ്ണങ്ങളും കുരുമുളകും ഉപ്പും ചേര്‍ക്കുക. സൂപ്പ് കുറുകുന്നതിനായി കോണ്‍ ഫ്‌ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.
Ads by Google
TRENDING NOW