Tuesday, July 10, 2018 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 02.44 PM

വന്ധ്യതയോ ?

uploads/news/2017/07/128967/askdrayurveda190717.jpg

ചോദ്യം: എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടര വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചിട്ടില്ല. മാസമുറയൊക്കെ കൃത്യമാണ്. വിദേശത്തായിരുന്ന എനിക്ക് ഇപ്പോള്‍ 26 വയസ്സായി. ടെസ്റ്റുകളൊന്നും ചെയ്തിട്ടില്ല. വന്ധ്യതയാണോ, എന്തെല്ലാം കാര്യങ്ങളാണ് ഞങ്ങള്‍ ശ്രദ്ധിക്കേണ്ടത്?
---- പ്രശാന്തി, കോഴിക്കോട്

ഉത്തരം: ഇന്നത്തെക്കാലത്ത് വന്ധ്യതക്കായുള്ള ചികിത്സ തേടിപ്പോകുന്ന ദമ്പതികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികളില്ലാത്ത അവസ്ഥ മാനസിക പിരിമുറുക്കത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.

വന്ധ്യത്വം എന്നാല്‍ ഒരു വര്‍ഷമെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സാധാരണരീതിയില്‍ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്ഥയാണ്.

മാറുന്ന ജീവിതരീതികളും, ആഹാരശീലങ്ങള്‍ ഇവയെല്ലാം വന്ധ്യത ഉണ്ടാകാനുള്ള സഹായികളാണ്. ഗര്‍ഭം ധരിക്കാന്‍ സ്ത്രീകളിലെ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 26 വരെയാണ്.

വന്ധ്യത എന്നത് ഒരുപാട് കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. ആര്‍ത്തവ ക്രമക്കേടുകള്‍, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഗര്‍ഭാശയം എന്നീ അവയവങ്ങളിലെ രോഗങ്ങളും, ഘടനയിലുള്ള മാറ്റങ്ങളും, പുരുഷന്റെ ബീജം മതിയായ അളവില്‍ ഇല്ലാതിരിക്കുക തുടങ്ങിയവയെല്ലാം വന്ധ്യതക്കു കാരണമാകുന്നുണ്ട്.

സ്ത്രീകളിലെ ഘടനാപരമായ വൈകല്യങ്ങള്‍ ജന്മനാ കാണുന്നവയാണ്. പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ച അവയവങ്ങള്‍ക്കുണ്ടാകാത്തതാണ് ഒരു കാരണം.

അണ്‌ഡോല്‍പ്പാദനം കൃത്യമായി നടക്കാതിരിക്കുക, അണ്ഡാശയത്തിനുള്ളിലെ വളര്‍ച്ച, സിസ്റ്റുകള്‍ എന്നിവ അണ്‌ഡോല്പാദനത്തിന് തടസമാകുന്നു. ഇവയില്‍ മുന്നില്‍ നില്‍ക്കുന്നത് Polycystic ovarian syndrome ആണ്. കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന, ശ്രദ്ധിക്കാതിരുന്നാല്‍ ഭാവിയില്‍ വന്ധ്യതയിലേക്ക് നയിക്കാവുന്ന ഒരവസ്ഥയാണിത്.

ഈ രോഗംകൊണ്ട് subfertility എന്ന അവസ്ഥ ഉണ്ടാകുന്നു. ചിലരില്‍ കുറച്ച് താമസിച്ചാണെങ്കിലും സാധാരണരീതിയില്‍ ഗര്‍ഭധാരണം നടക്കാറുണ്ട്.

ഗര്‍ഭാശയത്തില്‍ കാണപ്പെടുന്ന മുഴകള്‍ ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കാം. ഇവ ഭ്രൂണത്തിന്റെ ഗര്‍ഭാശയത്തിലെ implantation(പറ്റിപ്പിടിച്ച് വളരും) നെ ബാധിക്കുന്നു. ഗര്‍ഭാശയത്തിന്റെ ഉള്‍പ്പാളിക്ക് വേണ്ടത്ര കട്ടിയുണ്ടാകാതിരിക്കുക കാരണം implantation തടസപ്പെടുന്നു.

സാധാരണ ആര്‍ത്തവചക്രത്തിന്റെ 8 -12 എം.എം. വരെയാണ് endometrial thickness വരുന്നത്. ഒരു യു.എസ്.ജി. കൊണ്ട് ഈ അവസ്ഥകള്‍ മനസിലാക്കാന്‍ പറ്റും. ഗര്‍ഭാശയത്തില്‍ പല ഇന്‍ഫെക്ഷന്‍ കാരണവും വന്ധ്യതയുണ്ടാകാം.

ഈ പറഞ്ഞവയൊക്കെ സാധാരണരീതിയിലായിട്ടും ചിലരില്‍ വന്ധ്യത കാണപ്പെടുന്നുണ്ട്. പുരുഷനിലെ ബീജത്തെ അന്യവസ്തുവായി കണ്ട് സ്ത്രീയുടെ ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുമ്പോഴാണിത്.

പുരുഷനിലെ ബീജത്തിന്റെ അവസ്ഥ ഒരു semen analysis കൊണ്ട് മനസിലാക്കാവുന്നതാണ്. ഇതില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഡോക്ടര്‍ കുറിക്കുന്ന ടെസ്റ്റ് ചെയ്യണം.

ആയുര്‍വേദത്തില്‍ സുശ്രുതാചാര്യന്‍ പറഞ്ഞിട്ടുള്ളത്് ഗര്‍ഭം സംഭവിക്കുന്നതിന് പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്. ഋതു, ക്ഷേത്ര, അമ്പു, ബീജം. അതായത് ക്രമാനുസാരമായ ആര്‍ത്തവചക്രം, സ്വാഭാവികമായ ഗര്‍ഭാശയം മറ്റവയവങ്ങളും, നിലവാരമൊത്ത അണ്ഡവും ബീജവും, നല്ല രീതിയിലുള്ള പോഷണം.

ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ഗര്‍ഭം ധരിക്കുന്നത്. ആര്‍ത്തവ വ്യപത്തുകളും, യോനിവ്യപത്തുകളും ഉള്‍പ്പെടുന്ന കുറെയധികം രോഗവിവരങ്ങള്‍ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

ആയുര്‍വേദത്തിന് വന്ധ്യതാ ചികിത്സയില്‍ നല്ലൊരു പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശോധനശമന ചികിത്സകൊണ്ട് ഗര്‍ഭം ധരിക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചിട്ടുണ്ട്. കാരണങ്ങള്‍ കണ്ടെത്തി അതിനുള്ള പ്രത്യേക ചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണ്.

ഇത്തരം വസ്തി പോലുള്ള പ്രത്യേക ചികിത്സാരീതികൊണ്ട് ഗര്‍ഭാശയത്തിലും അവയവങ്ങളിലും നേരിട്ട് മരുന്നിന്റെ ഫലം കിട്ടുന്നതാണ്. ഫലസര്‍പി, സുകുമാരഘൃതം, മഹാനാരായണതൈലം എന്നിവയൊക്കെ പ്രധാനമായും ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ്.

ഡോ. പ്രിയദര്‍ശന എന്‍. എം.സ്. (എ.വൈ),
വേദഗ്രാം, ഓമല്ലൂര്‍, പത്തനംതിട്ട

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW