Thursday, July 05, 2018 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 19 Jul 2017 02.40 PM

സൗന്ദര്യം കൂട്ടാന്‍ നുറുങ്ങുകള്‍

uploads/news/2017/07/128964/Weeklybeutyspot190917.jpg

1. ഒരു സ്പൂണ്‍ പാല്‍പ്പാട അല്ലെങ്കില്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീരും തണുപ്പിച്ച് മുഖത്തു പുരട്ടുക. ചര്‍മ്മത്തിന് കൂടുതല്‍ നിറം ലഭിക്കും.

2. ഒരു കപ്പ് കട്ടന്‍ ചായയില്‍ രണ്ട് സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. മുടി നരയ്ക്കുന്നത് തടയാന്‍ സാധിക്കും.

3. തക്കാളി നെടുകെ മുറിച്ചെടുത്ത് മുഖത്ത് തേക്കുക. ഇരുണ്ട മുഖത്തിന് കൂടുതല്‍ തെളിമ ലഭിക്കും. കൂടാതെ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറുന്നതിന് ദിവസവും രാത്രി തൈരും കസ്തൂരി മഞ്ഞളും ചേര്‍ത്ത് കുഴച്ച് പുരട്ടുക.

4. കഴുത്തിന് പിന്നിലെ കറുപ്പ് നീക്കുന്നതിന് ദിവസവും കുളിക്കുന്നതിന് മുമ്പ് ഒരു നാരങ്ങ മുറിച്ച് ആ ഭാഗത്ത് തേയ്ക്കുക.

5. ആപ്പിളിന്റെ നീരുകൊണ്ട് തയ്യാറാക്കിയ വിന്നാഗിരിയും തുല്യ അളവില്‍ വെളളവും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖം നല്ല വൃത്തിയുളളതാവുകയും ചര്‍മ്മത്തിന് മിനുസവും തിളക്കവും ലഭിക്കുകയും ചെയ്യും.

6. രണ്ട് ടീസ്പൂണ്‍ എളെളണ്ണ, രണ്ടു ടീസ്പൂണ്‍ ബദാം എണ്ണ, ഒരു ടീസ്പൂണ്‍ പാല് എന്നിവ നല്ലതുപോലെ കൂട്ടിയോജിപ്പിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ വരണ്ട ചര്‍മ്മം മിനുസമുളളതായി മാറും.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 19 Jul 2017 02.40 PM
Ads by Google
Loading...
TRENDING NOW