Saturday, July 29, 2017 Last Updated 45 Min 55 Sec ago English Edition
Todays E paper
Wednesday 19 Jul 2017 01.42 PM

ഇതാണ് ലോകത്തിലെ ഏറ്റവും നല്ല മകന്‍; സുഖമില്ലാത്ത അമ്മയുടെ മനോവിഷമം മാറ്റാന്‍ മകന്‍ കഴിഞ്ഞ 20 വര്‍ഷമായി ചെയ്യുന്നത്

World's best son

മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കള്‍ക്ക് പാഠമായി എത്തുകയാണ് ഈ മകന്റെ പ്രവൃത്തി. കഴിഞ്ഞ 20 വര്‍ഷമായി തന്റെ സുഖമില്ലാത്ത അമ്മയെ സന്തോഷിപ്പിക്കാന്‍ ഈ മകന്‍ എത്തുന്നത് മരിച്ചു പോയ സഹോദരിയുടെ വേഷത്തിലാണ്. തന്റെ 15മത്തെ വയസ്സു മുതലാണ് ഈ മകന്‍ സഹോദരിയെ പോലെ വസ്ത്രം ധരിച്ച് അമ്മയുടെ മുന്‍പിലെത്തുന്നത്.

സഹോദരി മരിച്ചതിന്റെ ആഘാതത്തില്‍ മാനസിക വിഭ്രാന്തി സംഭവിച്ചതാണ് തന്റെ അമ്മയ്‌ക്കെന്ന് ഈ മകന്‍ വേദനയോടെ പറയുന്നു. അമ്മയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനും സഹോദരി മരിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനുമാണ് താന്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് അമ്മയുടെ മുന്‍പില്‍ എത്തിയിരുന്നതെന്ന് ഈ മകന്‍ പറയുന്നു. തെരുവില്‍ ഫ്‌ളൂട്ട് വായിച്ചാണ് അമ്മയ്ക്കും തനിക്കുമുള്ള വരുമാന മാര്‍ഗ്ഗം ഈ മകന്‍ ഉണ്ടാക്കുന്നത്. ഇതുവരെ വിവാഹിതനാകാത്ത ഈ മകന്റെ ജീവിതം അമ്മയുടെ ചുറ്റുമാണ്. ലോകത്തിലെ ഏറ്റവും നല്ല മകനാണ് ഇതെന്നാണ് എല്ലാവരും ഇപ്പോള്‍ പറയുന്നത്.

Ads by Google
TRENDING NOW