Tuesday, October 31, 2017 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Tuesday 18 Jul 2017 01.50 PM

വ്യാപാരസ്ഥാപനവും വാസ്തുവും

uploads/news/2017/07/128663/Weeklyvasthu180717a.jpg

നഗരപരിധിയില്‍ പൊതുവേ സ്ഥലം കുറവാണ്. അപ്പോള്‍ ഒരു മുറി കടയോ മറ്റോ സംഘടിപ്പിക്കുമ്പോള്‍ അതിന് വാസ്തു നോക്കേണ്ടതുണ്ടോ?
പലരും ചോദിക്കുന്ന സംശയമാണ്.

വീട് പണിയുമ്പോള്‍ മാത്രമല്ല വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും വാസ്തു നോക്കേണ്ടത് ആവശ്യം തന്നെയാണ്.

വ്യാപാരം നടക്കുകയും പ്രസിദ്ധിയാര്‍ജിക്കുകയും വ്യാപാരം വിപുലപ്പെടുകയും ചെയ്യുന്നതിനോടൊപ്പം അവിടെ സമാധാനവും ആരോഗ്യവും നിലനില്‍ക്കുകയും രോഗം വരാതിരിക്കുകയും വേണം.

നമ്മുടെ ആഗ്രഹത്തിനനുസരിച്ച് പ്രകൃതിശക്തികളെ ഉപയോഗപ്പെടുത്തി മുന്നോട്ട് പോയാല്‍ വിജയം നേടാന്‍ കഴിയുന്നതാണ്. മറിച്ചുള്ള നിര്‍മാണങ്ങളില്‍ ചിലതൊക്കെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നു.

പണിപൂര്‍ത്തിയായാലും അവിടെ വ്യാപാരങ്ങള്‍ ഒന്നും വിജയിക്കാതെ അടച്ചിടേണ്ടിവരുന്നു. നിരന്തരം പരാജയപ്പെടുന്ന ചില സ്ഥലങ്ങളും നഗരങ്ങളില്‍ നിലനില്‍ക്കുന്നു.

ഒരു സ്ഥാപനം പരാജയപ്പെട്ട് പൂട്ടിപ്പോയ സ്ഥലത്ത് കഴിവതും പുതിയ ബിസിനസ് തുടങ്ങാതിരിക്കുന്നതാണ് നല്ലത്. അത്തരം സ്ഥലങ്ങള്‍ വാങ്ങാതിരിക്കുക. വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വാസ്തുദോഷവും മറ്റും ഇല്ല എന്ന് ഉറപ്പുവരുത്തുകയും വേണം.

Ads by Google
Advertisement
Ads by Google
TRENDING NOW