Saturday, February 17, 2018 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.19 AM

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ആപ്പിന്റേത്‌ മനഃസാക്ഷി വോട്ട്‌; എസ്‌.പിയില്‍ 'ഭിന്നസ്വരം'

uploads/news/2017/07/128587/4.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 99 ശതമാനം പോളിങ്‌. പ്രതിപക്ഷ സ്‌ഥാനാര്‍ഥി മീരാ കുമാറിനു പിന്തുണ പ്രഖ്യാപിച്ച എ.എ.പി. അവസാന നിമിഷം മനഃസാക്ഷി വോട്ടിലേക്കു നീങ്ങിയത്‌ ശ്രദ്ധേയമായി. സമാജ്‌വാദി പാര്‍ട്ടിയിലെ ശിവപാല്‍ യാദവ്‌ ഗ്രൂപ്പ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി രാംനാഥ്‌ കോവിന്ദിനും അഖിലേഷ്‌ പക്ഷം മീരാകുമാറിനും വോട്ട്‌ ചെയ്‌തു.
70 അംഗ ഡല്‍ഹി നിയമസഭയില്‍ 64 എ.എ.പി. അംഗങ്ങളാണ്‌ ഉള്ളത്‌. ഇവരോട്‌ മനഃസാക്ഷി വോട്ട്‌ ചെയ്യാനാണു മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ നിര്‍ദേശിച്ചത്‌. 12 എ.എ.പി. എം.എല്‍.എമാര്‍ കോവിന്ദിനു വോട്ട്‌ ചെയ്‌തെന്നാണു സൂചന. രണ്ട്‌ എം.എല്‍.എമാര്‍ വിട്ടുനിന്നു. പഞ്ചാബിലെ ആപ്‌ എം.എല്‍.എ. എച്ച്‌.എസ്‌. ഫൂല്‍കയും വോട്ട്‌ ചെയ്‌തില്ല. ബാക്കിയുള്ള 20 എം.എല്‍.എമാര്‍ മീരാ കുമാറിനെ പിന്തുണച്ചു.
യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി(എസ്‌.പി.)യിലെ ശിവപാല്‍ യാദവ്‌ പക്ഷം രാംനാഥ്‌ കോവിന്ദിനാണു വോട്ട്‌ ചെയ്‌തത്‌. സമാജ്‌വാദി പാര്‍ട്ടിയുടെ ഏതാനും സഖ്യകക്ഷികളും ശിവപാലിനൊപ്പമായിരുന്നു. മുലായം സിങ്‌ യാദവിന്റെ നിര്‍ദേശപ്രകാരമാണു താന്‍ വോട്ട്‌ ചെയ്‌തതെന്ന്‌ ശിവപാല്‍ പറഞ്ഞു. അഖിലേഷ്‌ സിങ്‌ യാദവ്‌ പക്ഷം മീരാ കുമാറിനു വോട്ട്‌ ചെയ്‌തു. ഒരു എസ്‌.പി. എം.എല്‍.എ. വോട്ട്‌ ചെയ്‌തില്ല. ബി.എസ്‌.പി. എം.എല്‍.എമാര്‍ മീരാകുമാറിനൊപ്പം നിന്നു. 20 നു രാവിലെ 11 നാണു വോട്ടെണ്ണല്‍.

Ads by Google
Tuesday 18 Jul 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW