Wednesday, September 20, 2017 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 18 Jul 2017 01.15 AM

വെങ്കയ്യ നായിഡു എന്‍.ഡി.എ. ഉപരാഷ്‌ട്രപതി സ്‌ഥാനാര്‍ഥി എതിരാളി ഗോപാല്‍കൃഷ്‌ണ ഗാന്ധി

uploads/news/2017/07/128572/3.jpg

ന്യൂഡല്‍ഹി: എന്‍.ഡി.എയ്‌ക്കു വിജയം സുനിശ്‌ചിതമായ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്‌ എം. വെങ്കയ്യ നായിഡു സ്‌ഥാനാര്‍ഥിയാകും. ഇന്നലെ വൈകുന്നേരം ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിനു ശേഷം പാര്‍ട്ടിയധ്യക്ഷന്‍ അമിത്‌ ഷായാണ്‌ വെങ്കയ്യ നായിഡുവിന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങളാണു വോട്ടര്‍മാര്‍ എന്നതിനാല്‍ അദ്ദേഹം വിജയം ഉറപ്പിച്ചുകഴിഞ്ഞു.

പ്രതിപക്ഷകക്ഷികള്‍ ഗാന്ധിജിയുടെ ചെറുമകനും പശ്‌ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധിയെ നേരത്തേന്നെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ, നഗരവികസന മന്ത്രിയും ബി.ജെ.പി. മുന്‍ അധ്യക്ഷനുമാണ്‌ വെങ്കയ്യ നായിഡു. അദ്ദേഹം ഇന്നു രാവിലെ പതിനൊന്നിന്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഓഗസ്‌റ്റ്‌ അഞ്ചിനാണു തെരഞ്ഞെടുപ്പ്‌.

ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയുടെ കാലാവധി ഓഗസ്‌റ്റ്‌ പത്തിനു പൂര്‍ത്തിയാകുകയാണ്‌. വെങ്കയ്യയുടെ പേര്‌ എന്‍.ഡിഎ. സഖ്യകക്ഷികള്‍ സ്വാഗതം ചെയ്‌തതായി അമിത്‌ ഷാ പറഞ്ഞു. ദീര്‍ഘകാലത്തെ അനുഭവജ്‌ഞാനമുള്ള മുതിര്‍ന്ന നേതാവ്‌ എന്ന നിലയിലാണ്‌ അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന്‌ അമിത്‌ ഷാ പറഞ്ഞു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേതുപോലെ എന്‍.ഡി.എയ്‌ക്കു പുറത്തുനിന്നും അനുകൂല വോട്ട്‌ പ്രതീക്ഷിക്കുന്നു.

ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ. വിഭാഗം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യസഭയിലെ 233 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 12 നോമിനേറ്റഡ്‌ അംഗങ്ങളും ലോക്‌സഭയിലെ 543 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രണ്ട്‌ നോമിനേറ്റഡ്‌ അംഗങ്ങളും എന്നിങ്ങനെ 790 പേര്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ചവട്ടപാലെം സ്വദേശിയായ നായിഡു നിയമബിരുദധാരിയാണ്‌.

Ads by Google
Advertisement
ജിനേഷ്‌ പൂനത്ത്‌
Tuesday 18 Jul 2017 01.15 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW