Thursday, February 22, 2018 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.15 AM

സ്വാമി സ്‌മരണാനന്ദജി മഹാരാജ്‌ രാമകൃഷ്‌ണ മഠത്തിന്റെ പുതിയ അധ്യക്ഷന്‍

uploads/news/2017/07/128571/2.jpg

കൊല്‍ക്കത്ത: സ്വാമി സ്‌മരണാനന്ദജി മഹാരാജി(87)നെ രാമകൃഷ്‌ണ മഠത്തിന്റെയും രാമകൃഷ്‌ണ മിഷന്റെയും പതിനാറാമത്തെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ജൂണ്‍ 18-ന്‌ സ്വാമി ആത്മസ്‌ഥാനന്ദജി മഹാരാജ്‌ സമാധിയായതിനെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പ്‌.
രാമകൃഷ്‌ണ മഠം ബോര്‍ഡും രാമകൃഷ്‌ണ മിഷന്റെ ഭരണസമിതിയിലെ അംഗങ്ങളും ഐകകണ്‌ഠേനെയാണ്‌ സ്വാമി സ്‌മരണാനന്ദജിയെ തെരഞ്ഞെടുത്തതെന്നു സ്വാമി സുബിരാനന്ദജി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സ്വാമി സ്‌മരണാനന്ദജിയുടെ നേതൃത്വത്തില്‍ രാമകൃഷ്‌ണ മഠത്തിനു ശക്‌തമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാമകൃഷ്‌ണ മഠത്തിന്റെയും രാമകൃഷ്‌ണ മിഷന്റെയും വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സ്വാമി സ്‌മരണാനന്ദജി മഹാരാജ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മീയ ഗുരുവായിരുന്നു സമാധിയായ സ്വാമി ആത്മസ്‌ഥാനന്ദജി മഹാരാജ്‌.

Ads by Google
Tuesday 18 Jul 2017 01.15 AM
YOU MAY BE INTERESTED
TRENDING NOW