Tuesday, July 18, 2017 Last Updated 0 Min 8 Sec ago English Edition
Todays E paper
Tuesday 18 Jul 2017 01.12 AM

ദിലീപിനെ ഇരട്ടക്കൊലക്കേസിലെ കുറ്റവാളി സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കും

uploads/news/2017/07/128554/6.jpg

കൊച്ചി: ആലുവ സബ്‌ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്‌തി സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ എറണാകുളം റൂറല്‍ എസ്‌.പി: എ.വി. ജോര്‍ജ്‌.
ഞായറാഴ്‌ച വൈകിട്ടാണു ദിലീപിന്റെ സുഹൃത്തായ വ്യക്‌തി ജയില്‍നിയമം മറികടന്ന്‌ സൂപ്രണ്ടിന്റെ ഒത്താശയോടെ സന്ദര്‍ശിച്ചത്‌.
നടനെ കാണാന്‍ അടുത്ത ബന്ധുക്കളെ മാത്രമേ അനുവദിക്കാവൂയെന്ന്‌ അന്വേഷണസംഘം ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇത്‌ അവഗണിച്ചാണു കുറ്റവാളിക്ക്‌ അനുമതി നല്‍കിയത്‌.
സന്ദര്‍ശനം അനുവദിക്കാത്ത ഞായറാഴ്‌ച ഇയാള്‍ക്ക്‌ അനുമതി നല്‍കിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജയിലിലെ സിസി.ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന്‌ എസ്‌.പി. പറഞ്ഞു. സൂപ്രണ്ട്‌ പി.പി. ബാബുരാജ്‌ ഇതു സ്‌ഥിരീകരിച്ചിരുന്നു. സംഭവം മംഗളം ചാനലാണ്‌ ഇന്നലെ പുറത്തുവിട്ടത്‌.
അടുത്ത സുഹൃത്തായ ഇയാള്‍ തന്നെ കാണാനാണു ജയിലില്‍ വന്നതെന്നാണു ബാബുരാജ്‌ പറയുന്നത്‌. ജയിലില്‍ ആരെങ്കിലും സന്ദര്‍ശിച്ചാല്‍ സന്ദര്‍ശക രജിസ്‌റ്ററില്‍ എഴുതണമെന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല. പുറത്തുനിന്നുള്ള ഒരാള്‍ സബ്‌ ജയിലില്‍ പ്രവേശിച്ച്‌ സൂപ്രണ്ടിനെയോ ജീവനക്കാരെയോ പ്രതികളെയോ കാണാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കി സന്ദര്‍ശക രജിസ്‌റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്തണമെന്നാണു നിയമം. എന്നാല്‍ ,ഈ സന്ദര്‍ശനത്തില്‍ ഈ നടപടികള്‍ പാലിച്ചിട്ടില്ല.

Ads by Google
Tuesday 18 Jul 2017 01.12 AM
YOU MAY BE INTERESTED
TRENDING NOW