Tuesday, November 14, 2017 Last Updated 32 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.12 AM

റേഷന്‍ മുന്‍ഗണനാപ്പട്ടിക ഒഴിവാക്കപ്പെട്ട അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി

uploads/news/2017/07/128553/5.jpg

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കപ്പെട്ട അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ്‌ തലവന്‍മാരുടെ യോഗത്തില്‍ തീരുമാനം.
ഇതിനായി പ്രത്യേക കര്‍മ പദ്ധതി തയാറാക്കും. പട്ടിക ജാതി വിഭാഗത്തിലും മത്സ്യത്തൊഴിലാളി വിഭാഗത്തിലും ഉള്‍പ്പെട്ട നിരവധി ഗുണഭോക്‌താക്കള്‍ മുന്‍ഗണനാപ്പട്ടികയില്‍നിന്ന്‌ ഒഴിവായതായി പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ ഒഴിവാക്കപ്പെട്ട സാഹചര്യം പരിശോധിച്ചു പരിഹാരം കാണാനാണു യോഗത്തിന്റെ തീരുമാനം. മുന്‍ഗണനാപ്പട്ടിക സംബന്ധിച്ചുള്ള മറ്റു പരാതികളും ചര്‍ച്ചചെയ്‌തു. പൊതുവിതരണ വകുപ്പ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്‌, ആരോഗ്യ വകുപ്പ്‌, സാമൂഹികക്ഷേമ വകുപ്പ്‌ എന്നിവയുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
ബി.പി.എല്‍. വിഭാഗത്തില്‍പെട്ട ആളുകള്‍ക്കു ചികിത്സാ സൗകര്യത്തിനായി മാത്രം റേഷന്‍ കാര്‍ഡില്‍ സംസ്‌ഥാന മുന്‍ഗണനാ വിഭാഗമെന്ന്‌ മുദ്ര പതിപ്പിച്ച്‌ നല്‍കിയിരുന്ന നടപടി പുനരാരംഭിക്കുവാനും ധാരണയായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം പുതിയ കാര്‍ഡ്‌ നല്‍കിയതിനുശേഷംഅപ്രകാരം മുദ്ര പതിപ്പിച്ചു നല്‍കുന്നതു നിര്‍ത്തിവച്ചിരുന്നു.
മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ പൊതുവിതരണ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ്‌ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ അടിസ്‌ഥാനത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ 15 ദിവസത്തിനകം അനര്‍ഹരെ ഒഴിവാക്കാനാണു നീക്കം. മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെട്ട പരേതരുടെ പേരുകള്‍ ജനന-മരണ രജിസ്‌റ്റര്‍ പ്രകാരം കുറവ്‌ വരുത്തും.
1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്‌തീര്‍ണമുള്ള വീടുകളുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍നിന്നും നാലു ചക്രവാഹനങ്ങള്‍ കൈവശമുള്ളവരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പില്‍നിന്നും ശേഖരിച്ച്‌ അനര്‍ഹരെ ഒഴിവാക്കാനുള്ള നടപടികള്‍ക്കാണ്‌ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്‌.

Ads by Google
Tuesday 18 Jul 2017 01.12 AM
YOU MAY BE INTERESTED
TRENDING NOW